ഓസ്‌ട്രേലിയന്‍ പൗരത്വം നേടുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 2019-20 വര്‍ഷത്തില്‍ 38000 ഇന്ത്യക്കാരാണ് ഓസ്‌ട്രേലിയന്‍ പൗരത്വം നേടിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 60 ശതമാനം വര്‍ധനവാണിത്.
2019-20 സമയത്ത് രണ്ട് ലക്ഷം പേരാണ് ഓസ്‌ട്രേലിയന്‍ പൗരത്വം നേടിയത്. ഇതില്‍ 38209 പേര്‍ ഇന്ത്യക്കാരാണ്. തൊട്ടു പിന്നില്‍ ബ്രിട്ടീഷുകാരാണ്. 25,011 പേര്‍, 14764 ചൈനീസ് പൗരന്‍മാര്‍ ഓസ്‌ട്രേലിയന്‍ പൗരത്വം നേടി. 8821 പാകിസ്താന്‍ പൗരന്‍മാരും ഈ വര്‍ഷങ്ങളില്‍ ഓസ്‌ട്രേലിയന്‍ പൗരത്വം സ്വീകരിച്ചു.
ബഹുസാംസ്‌കാരിക രാഷ്ട്രമെന്ന നിലയില്‍ ഓസ്‌ട്രേലിയയുടെ വിജയത്തിന്റെ പ്രധാനഘടകമാണ് പൗരത്വം എന്നാണ് ഓസ്‌ട്രേലിയയുടെ ഇമിഗ്രേഷന്‍ സിറ്റിസണ്‍ ഷിപ്പ് മൈഗ്രന്റ് സര്‍വീസസ്, മള്‍ട്ടി കള്‍ച്ചറല്‍ അഫയേഴ്‌സ് മന്ത്രി അലന്‍ ടഡ്ജ് പറഞ്ഞത്.
കൊവിഡ് പ്രതിസന്ധിക്കിടെ പൗരത്വ രജിസ്റ്റര്‍ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനിലൂടെയാക്കിയിരുന്നു. 60000 ത്തിലേറെ പേരാണ് ഇതിലൂടെ പൗരത്വം സ്വീകരിച്ചത്.
2016 ലെ കണക്കുപ്രകാരം ഓസ്‌ട്രേലിയയിലെ 6,19,164 പേര്‍ തങ്ങളുടെ വേരുകള്‍ ഇന്ത്യയിലാണെന്ന് വ്യക്തമാക്കിയിരുന്നു. ഓസ്‌ട്രേലിയയുടെ ആകെ ജനസംഖ്യയുടെ 2.6 ശതമാനം വരുമിത്. ഇതില്‍ 592,000 പേര്‍ ഇന്ത്യയിലായിരുന്നു ജനിച്ചത്.
അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…
യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…
വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ…
വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ…
ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…
എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…