തുര്‍ക്കിയിലെ ചരിത്ര സ്മാരകമായ ഹയ സോഫിയ മസ്ജിദാക്കിയത് വിവാദമായിരിക്കെ സിറിയയില്‍ നിന്നും മറ്റൊരു സുപ്രധാന നീക്കം. തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാന്റെ നടപടിക്കെതിരെയുള്ള പ്രതിഷേധത്തത്തിന്റെ ഭാഗമായി സിറിയയിലെ ക്രിസ്ത്യന്‍ വിഭാഗക്കാര്‍ക്കായി രാജ്യത്ത് ഹയ സോഫിയയുടെ തനിപ്പകര്‍പ്പായ ഒരു ചെറിയ ആരാധനാലയം സ്ഥാപിക്കുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
സിറിയയിലെ മധ്യപ്രവിശ്യയായ ഹമയിലെ ഈ ആരാധനാലയ നിര്‍മാണം സിറിയയുടെ സഖ്യമായ റഷ്യയുടെ സഹായത്തോടെയാണ് നടക്കുന്നത്.
ലെബനന്‍ കേന്ദ്രീകരിച്ചുള്ള വാര്‍ത്താ മാധ്യമത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം പ്രവിശ്യയിലെ സൈനിക തലവന്‍ ആണ് പദ്ധതി മുന്നോട്ട് വെച്ചത്. ഗ്രീക്ക് ഓര്‍ത്തോഡ്ക്‌സ് ചര്‍ച്ചിന്റെ കീഴിലുള്ള ഹമയിലെ ബിഷപ്പ് ഇതിനു അനുമതി നല്‍കുകയും ചെയതിട്ടുണ്ട്. ഇതിനു ശേഷമാണ് പദ്ധതി സിറിയയിലെ റഷ്യന്‍ സൈന്യത്തിനു മുന്നില്‍ അവതരിപ്പിക്കപ്പെട്ടത്. ഒരു റഷ്യന്‍ ടീം ഇതിനകം തന്നെ നിര്‍മാണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.
സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് സര്‍ക്കാരിന്റെ പ്രധാന എതിരാളികളിലൊന്നായ തുര്‍ക്കിക്കെതിരെയുള്ള നടപടിയായാണ് ഇത് വീക്ഷിക്കപ്പെടുന്നത്. ബാഷര്‍ അല്‍ അസദ് സര്‍ക്കാര്‍ സിറിയന്‍ ക്രിസ്ത്യന്‍ വിഭാഗക്കാരോട് കാണിക്കുന്ന അനുഭാവ നയത്തിന്റെ ഭാഗമാണെന്നും അഭിപ്രായമുണ്ട്.
ഡബ്ലിൻ 7 മേഖലയിലെ ആയിരക്കണക്കിന് വീടുകളിൽ പ്ലാസ്റ്റിക് മാലിന്യബാഗുകൾ ഉപയോഗിച്ച് മാലിന്യം ശേഖരണത്തിനായി പുറത്തുവയ്ക്കുന്നത് നിരോധിക്കാനുള്ള പദ്ധതിയിൽ നിന്ന് Dublin…
മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി ഇന്ത്യൻ സിനിമാ കമ്പനി.അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ബിഗ് ബഡ്ജറ്റ് സിനിമയിലൂടെയാണ്…
സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിൽ ഏറെ വ്യക്തി മുദ്ര പതിപ്പിച്ച വിപിൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്…
ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് ദമ്മാമിൽ തുടക്കമായി.…
ഡബ്ലിൻ: യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് ഓൺലൈനായി സാധനങ്ങൾ വാങ്ങുന്ന അയർലണ്ട് ഉപഭോക്താക്കൾക്ക് നവംബർ 1 മുതൽ പുതിയ…
ക്രിസ്മസ് കാലത്തെ ഡബ്ലിൻ നഗരത്തിന്റെ ആഘോഷങ്ങൾക്ക് കൂടുതൽ പകിട്ടേകാൻ ജനപ്രിയമായ TwinkleTown ഇത്തവണ വിപുലമായ രൂപത്തിൽ തിരിച്ചെത്തുന്നു. കഴിഞ്ഞ വർഷം…