gnn24x7

സിറിയയിലെ ക്രിസ്ത്യന്‍ വിഭാഗക്കാര്‍ക്കായി രാജ്യത്ത് ഹയ സോഫിയയുടെ തനിപ്പകര്‍പ്പായ ഒരു ചെറിയ ആരാധനാലയം സ്ഥാപിക്കുന്നു

0
180
gnn24x7

തുര്‍ക്കിയിലെ ചരിത്ര സ്മാരകമായ ഹയ സോഫിയ മസ്ജിദാക്കിയത് വിവാദമായിരിക്കെ സിറിയയില്‍ നിന്നും മറ്റൊരു സുപ്രധാന നീക്കം. തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാന്റെ നടപടിക്കെതിരെയുള്ള പ്രതിഷേധത്തത്തിന്റെ ഭാഗമായി സിറിയയിലെ ക്രിസ്ത്യന്‍ വിഭാഗക്കാര്‍ക്കായി രാജ്യത്ത് ഹയ സോഫിയയുടെ തനിപ്പകര്‍പ്പായ ഒരു ചെറിയ ആരാധനാലയം സ്ഥാപിക്കുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

സിറിയയിലെ മധ്യപ്രവിശ്യയായ ഹമയിലെ ഈ ആരാധനാലയ നിര്‍മാണം സിറിയയുടെ സഖ്യമായ റഷ്യയുടെ സഹായത്തോടെയാണ് നടക്കുന്നത്.

ലെബനന്‍ കേന്ദ്രീകരിച്ചുള്ള വാര്‍ത്താ മാധ്യമത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം പ്രവിശ്യയിലെ സൈനിക തലവന്‍ ആണ് പദ്ധതി മുന്നോട്ട് വെച്ചത്. ഗ്രീക്ക് ഓര്‍ത്തോഡ്ക്‌സ് ചര്‍ച്ചിന്റെ കീഴിലുള്ള ഹമയിലെ ബിഷപ്പ് ഇതിനു അനുമതി നല്‍കുകയും ചെയതിട്ടുണ്ട്. ഇതിനു ശേഷമാണ് പദ്ധതി സിറിയയിലെ റഷ്യന്‍ സൈന്യത്തിനു മുന്നില്‍ അവതരിപ്പിക്കപ്പെട്ടത്. ഒരു റഷ്യന്‍ ടീം ഇതിനകം തന്നെ നിര്‍മാണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.

സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് സര്‍ക്കാരിന്റെ പ്രധാന എതിരാളികളിലൊന്നായ തുര്‍ക്കിക്കെതിരെയുള്ള നടപടിയായാണ് ഇത് വീക്ഷിക്കപ്പെടുന്നത്. ബാഷര്‍ അല്‍ അസദ് സര്‍ക്കാര്‍ സിറിയന്‍ ക്രിസ്ത്യന്‍ വിഭാഗക്കാരോട് കാണിക്കുന്ന അനുഭാവ നയത്തിന്റെ ഭാഗമാണെന്നും അഭിപ്രായമുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here