മെൽബൺ: കേരളകോൺഗ്രസ്സ് (എം) നേതാവും മുൻ മന്ത്രിയുമായ കെ എം മാണിയുടെ നാലാം ചരമ വാർഷികത്തോടനുബന്ധിച്ച് പ്രവാസി കേരള കോൺഗ്രസ്സ് (എം) ആസ്ട്രേലിയ ഓൺലൈൻ സ്മൃതി സംഗമം നടത്തി. മാണിസാർ മരിച്ചിട്ട് നാലുവർഷമായെങ്കിലും ജന ഹൃദയങ്ങളിൽ മാണിസാറിനെക്കുറിച്ചുള്ള ചിന്തകൾക്ക് പ്രസക്തി ഏറി വരികയാണെന്നും കർഷക രാഷ്ട്രീയത്തെ ജാതിമത രാഷട്രീയ ഭേദമില്ലാതെ പൊതുതാൽപര്യമായി സമൂഹത്തിൽ രൂപപ്പെടുത്തിയ നേതാവായിരുന്നു മാണിസറെന്നും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ജോസ് കെ മാണി എം പി പറഞ്ഞു. കേരള ചരിത്രത്തിൽ പതിമൂന്നു തവണ ബജറ്റ് അവതരിപ്പിച്ച മാണി സാറിന്റെ ദീർഘവീക്ഷണം കാലാതീതമാണെന്നും അദ്ദേഹം മുന്നോട്ടുവച്ച പ്രത്യയ ശാസ്ത്രം വരും കാലത്ത് വെളിച്ചമേകുമെന്നും മുഖ്യാധിതിയായിയെത്തിയ തോമസ് ചാഴികാടൻ എം പി പറഞ്ഞു. മാണി സാറിൻ്റെ ചരമവാർഷികത്തോടനുബന്ധിച്ച് എല്ലാവർഷവും ആസ്ട്രലിയായുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകരും അനുഭാവികളും “രക്തദാനം മഹാദാനം” എന്ന ആപ്തവാക്യം ഉൾകൊണ്ടു കൊണ്ട് രക്തദാനം നടത്താറുണ്ടെന്നും , ആസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി ജിജോ ഫിലിപ്പ്, ഷാജു ജോൺ, ജിൻസ് ജയിംസ്, സുമേഷ് ജോസ്, തോമസ് ആൻഡ്രൂ, അലൻ ജോസഫ്,ജിനോ ജോസ്,ജോൺ സൈമൺ,അ ജേഷ് ചെറിയാൻ, എബി തെരുവത്ത് എന്നിവരുടെ നേതൃത്വത്തിൽ ഈ വർഷവും അതിന് തുടക്കം കുറിച്ചുവെന്ന് നാഷണൽ പ്രസിഡൻ്റ് ജി ജോ ഫിലിപ്പ് കുഴികുളം പറഞ്ഞു. യോഗത്തിൽ സിജോ ഈത്തനാംകുഴി സ്വാഗതവും ജോമോൻ മാമലശേരി കൃതജ്‌ഞതയും പറഞ്ഞു. പാർട്ടിയുടെ കേരള സ്റ്റേറ്റ് കമ്മറ്റിയംഗം പ്രദീപ് വലിയപറമ്പിൽ, സെബാസ്‌റ്റ്യൻ ജേക്കബ്ബ്,ജിൻസ് ജയിംസ്, കെന്നടി പട്ടു മാക്കിൽ, ഷാജു ജോൺ, റ്റോമി സ്കറിയ, സിബിച്ചൻ ജോസഫ്, റോബിൻ ജോസ്, ബൈജു സൈമൺ എന്നിവർ സംസാരിച്ചു.
ജോസി സ്റ്റീഫൻ, ഡേവിസ് ചക്കൻ കളം, ഐബി ഇഗ്‌നേഷ്യസ്, ബിജു പള്ളിയ്ക്കൽ, ജോൺ സൈമൺ, ഹാജു തോമസ്, ജോഷി കുഴിക്കാട്ടിൽ, ജിനോ ജോസ്, ജിബിൻ ജോസഫ്, ഷെറിൻ കുരുവിള, ജോയിസ്,നവിൻ, ജിബി മുതലായവർ പരിപാടിയ്ക്കു നേതൃത്വം നൽകി.
റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join my WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…