Categories: Australia

“കോവിഡ് -19 “- വിദ്യാർത്ഥികൾക്ക് സഹായവുമായി നവോദയ ഓസ്ട്രേലിയ ഹെൽത്ത് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു.

ഓസ്ട്രേലിയയിലെ കോവിഡ് 19 ദുരിതബാധിതർക്ക് സഹായവുമായി നാവോദയ ഓസ്ട്രേലിയ. വിവിധ സ്റ്റേറ്റുകളിലെ വാളണ്ടിയർമാർ അവശ്യ സാധനങ്ങൾ വിതരണം ചെയ്തു തുടങ്ങി.

നവോദയ ബ്രിസ്ബൻ ആദ്യഘട്ടത്തിൽ വിവിധ സർവ്വകാലാശാലകളിൽ പഠിക്കുന്ന ദുരിതത്തിലായ മലയാളി വിദ്യാർത്ഥികൾക്കായി പലവ്യഞ്ജനങ്ങൾ വിതരണം ചെയ്തു. രണ്ടാം ഘട്ടമായി തൊഴിൽ നഷ്ടമായവർക്ക് സാമ്പത്തിക സഹായം ചെയ്യാനുള്ള നടപടികൾക്ക് രൂപം നൽകി.

ഡോക്ടർമാരുടെ സേവനം ലഭ്യമല്ലാത്ത, രാജ്യത്തിന് അകത്തും പുറത്തുമുള്ളവർക്കായി നോർത്തേൺ ടെറിട്ടറി നവോദയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  കോവിഡ് – 19 ഹെൽത്ത് ഡെസ്ക് ആരംഭിച്ചു. നവോദയ ഹെൽപ്പ് ഡെസ്ക്കിൽ ഫോൺ വിളിച്ചോ, മെസേജ് ചെയ്തോ വിശദാംശങ്ങൾ അറിയിക്കുകയാണ് വേണ്ടത്.

അവർക്ക് ഡോക്ടർമാരുടെ മെഡിക്കൽ ഗൈഡൻസ് സൗജന്യമായി ലഭ്യമാക്കുന്നതാണ്. വിവിധ രാജ്യങ്ങളിലുള്ള നിരവധി കോവിഡ് രോഗികൾക്കാണ്  ഇത് ആശ്വാസമാകുന്നത്.

കൂടാതെ നവോദയ പെർത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെസ്റ്റേൺ ഓസ്ട്രേലിയയിലെ മലയാളി വിദ്യാർത്ഥികൾക്ക് അവശ്യസാധനങ്ങളായ പലവ്ഞ്ജനങ്ങളും. പച്ചക്കറികളും പഴവർഗ്ഗങ്ങൾ അടക്കം വിതരണം ചെയ്തു.

വിക്ടോറിയയിലും മെൽബൺ നവോദയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലയാളി വിദ്യാർത്ഥികൾക്കായി അവശ്യ സാധനങ്ങളും പലവ്യഞ്ജനങ്ങളും വിതരണം ചെയ്തു.

സിഡ്ണിയിലും അഡ്ലൈഡിലും നവോദയ ഓസ്ട്രേലിയ ഇതര മലയാളി സംഘടനകളുടെ സഹകരണത്തോടെ പ്രശ്നബാധിതർക്ക് സഹായമൊരുക്കാൻ രംഗത്തിറങ്ങുകയാണ്.

KG സജീവ്
സെക്രട്ടറി
+61421875537

സജീവ് കുമാർ
കൺവീനർ, മീഡിയ കമ്മിറ്റി
+61410759328

നവോദയ ഓസ്ട്രേലിയ

വാർത്ത: എബി പൊയ്ക്കാട്ടിൽ

Newsdesk

Recent Posts

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

17 hours ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

18 hours ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

20 hours ago

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

21 hours ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

2 days ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

2 days ago