Australia

പ്രവാസി കേരള കോൺഗ്രസ് (എം)-ന്റെ പ്രവർത്തനം മാതൃകാപരം: തോമസ് ചാഴികാടൻ എം പി

മെൽബൺ : ആദരണീയനായ കെഎം മാണി സാറിന്റെ പൈതൃകം കാത്തുസൂക്ഷിക്കുന്നതിൽ പ്രവാസി കേരള കോൺഗ്രസ് (എം) നൽകുന്നത് മാതൃകാപരമായ പിന്തുണയെന്ന തോമസ് ചാഴികാടൻ എം പി.
ഓസ്ട്രേലിയ പ്രവാസി കേരള കോൺഗ്രസ് (എം) നേതാക്കൾ മെൽബണിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു എം പി.
പാർട്ടി പ്രതിസന്ധിഘട്ടത്തിൽ ശക്തമായി പ്രതികരിച്ചും ഊർജ്ജം നൽകിയും  ചെയർമാൻ ജോസ് കെ മാണിക്ക് പിന്നിൽ അടിയുറച്ചു നിന്നുകൊണ്ട് പ്രവർത്തിച്ച് പാർട്ടിയെ ശക്തിപ്പെടുത്താൻ പ്രവാസി കേരള കോൺഗ്രസ് (എം) പ്രവർത്തകർ നടത്തിയ പ്രവർത്തനം അഭിമാനകരമാണ്.
കോവിഡ് കാലഘട്ടങ്ങളിൽ ദുരിതമനുഭവിച്ചവർക്ക് വേണ്ടി പ്രവർത്തിച്ച് അവർക്ക് പിന്തുണ നൽകാൻ പ്രവാസി കേരള കോൺഗ്രസ് (എം ) നേതാക്കൾക്ക് കഴിഞ്ഞത്  അവരുടെ സാമൂഹ്യ പ്രതിബദ്ധതയ്ക്ക്  ഉദാഹരണമെന്ന് തോമസ് ചാഴികാടൻ എം പി അഭിപ്രായപ്പെട്ടു.


    പ്രവാസി കേരള കോൺഗ്രസ് (എം ) ഓസ്ട്രേലിയൻ നാഷണൽ പ്രസിഡണ്ട് ജിജോ ഫിലിപ്പ്  അധ്യക്ഷത വഹിച്ച യോഗത്തിൽ, സിജോ ഈന്തനാംകുഴി സ്വാഗതം പറഞ്ഞു. ജോഷി കുഴിക്കാട്ടിൽ, റെജി പാറയ്ക്കൻ, ജിനോ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
  
റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

34 mins ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

46 mins ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

3 hours ago

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

4 hours ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

1 day ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

1 day ago