Australia

സിഡ്‌നി ബിഷപ്പിനെ കുത്തി പരിക്കേൽപ്പിച്ച പ്രതിക്കെതിരെ തീവ്രവാദ കുറ്റം ചുമത്തി

സിഡ്‌നിയിലെ അസീറിയൻ ചർച്ച് ബിഷപ്പിനെ പള്ളിയിലെ ശുശ്രൂഷയ്ക്കിടെ കുത്തിപരിക്കേല്പിച്ച 16 വയസ്സുക്കാരനെതിരെ തീവ്രവാദ കുറ്റം ചുമത്തി. അസീറിയന്‍ ചര്‍ച്ച് ദി ഗുഡ് ഷെപ്പേര്‍ഡ് ചര്‍ച്ച് ബിഷപ്പ് മാര്‍ മാരി ഇമ്മാനുവല്‍ ഉള്‍പ്പടെ നാല് പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. സംഭവത്തിന് പിന്നാലെ രോക്ഷാകുലരായ ജനങ്ങളും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും ചെയ്തു. പരിക്കേറ്റ് പോലീസ് കാവലിൽ ആശുപത്രിയിൽ കഴിയുന്ന ആക്രമിയെ joint counter terrorism team ഇന്നലെ ചോദ്യം ചെയ്യുകയും തീവ്രവാദ കുറ്റം ചുമത്തുകയും ചെയ്തു. കുറ്റം തെളിഞ്ഞാൽ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാം.

തിങ്കളാഴ്ച നടന്ന സായാഹ്ന ശുശ്രൂഷയ്ക്കിടെ ബിഷപ്പ് സംസാരിച്ചുകൊണ്ടിരുന്നപ്പോഴാണ് പ്രതി കത്തിയുമായി ബിഷപ്പിന് നേരെ പാഞ്ഞടുത്തത്. നഗരത്തില്‍ മൂന്ന് ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ആക്രമണം ആണിതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ശനിയാഴ്ച ബോണ്ടി പ്രദേശത്തെ ഒരു മാളിലും ആക്രമണം നടത്തിയിരുന്നു. ഈ സംഭവത്തില്‍ 6 പേരാണ് കൊല്ലപ്പെട്ടത്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

സ്റ്റേറ്റ് പെൻഷൻ ആഴ്ചയിൽ €7.50 വർധിപ്പിക്കാൻ സർക്കാർ ആലോചന

അയർലണ്ടിലെ സ്റ്റേറ്റ് പെൻഷൻ ആഴ്ചയിൽ €7.50 വർധിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്. ബജറ്റ് 2027ന്റെ ഭാഗമായി പെൻഷൻ നിരക്കുകളിൽ…

52 mins ago

‘മോൺസ്റ്റർ എൽ നിനോ’ ശക്തമാകുന്നു; അയർലണ്ടിലും കാലാവസ്ഥാ മാറ്റങ്ങൾക്ക് സാധ്യത

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥയെ സാരമായി ബാധിക്കാവുന്ന ശക്തമായ എൽ നിനോ പ്രതിഭാസം രൂപപ്പെടുന്നതായി കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ലോക…

2 hours ago

ഡബ്ലിനിൽ വിസ്മയം തീർക്കാൻ മെന്റലിസ്റ്റ് അനന്തുവിന്റെ ‘സീക്രട്ട് ലെറ്റർ’

ഡബ്ലിൻ: മലയാളികളുടെ പ്രിയപ്പെട്ട മെന്റലിസ്റ്റ് അനന്തുവിന്റെ ഏറെ ശ്രദ്ധേയമായ മെന്റലിസം ഷോ ‘സീക്രട്ട് ലെറ്റർ’ സെപ്റ്റംബർ 27-ന് ഡബ്ലിനിൽ അരങ്ങേറുന്നു.…

4 hours ago

ക്രാന്തിയുടെ ഓണാഘോഷം ഇന്ന് ഡബ്ലിനിൽ

അയർലണ്ട്: ക്രാന്തി അയർലണ്ട് നോർത്ത്, സൗത്ത് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഇന്ന് ‘ക്രാന്തി ഓണം 2026’ സംഘടിപ്പിക്കുന്നത്. ഓണത്തിന്റെ ഒരുമയും സൗഹൃദവും…

11 hours ago

അയർലണ്ടിൽ ഇനി ഫാർമസികളിലും ബവൽ കാൻസർ പരിശോധന

ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…

1 day ago

ഐറിഷ് ആശുപത്രികളിലെ നോൺ-EU ഡോക്ടർമാരുടെ നിയമനത്തിൽ വീഴ്ച; ഇംഗ്ലീഷ് പ്രാവീണ്യവും പോലീസ് ക്ലിയറൻസും പരിശോധിച്ചില്ല

അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…

1 day ago