Australia

സ്പെയിനിലെ കാനറി ദ്വീപുകളിൽ അഗ്നിപര്‍വ്വത സ്‌ഫോടനം

സ്പെയിനിലെ കാനറി ദ്വീപുകളിൽ Cumbre Vieja അഗ്നിപർവതത്തിൽ സ്പോടനമുണ്ടായി. സ്ഫോടനമുണ്ടായി ദിവസങ്ങള്ക്ക് ശേഷവും ലാവയും ചാരവും വളരെയധികം പുകയും അഗ്നിപര്വതങ്ങളിൽ നിന്നും വമിക്കുന്നതിനാൽ സമീപവാസികൾ അവിടെ നിന്നും ഒഴിപ്പിക്കുകയാണ്.

50 വർഷം മുമ്പാണ് Cumbre Viejaൽ ഇതിനുമുൻപ് പൊട്ടിത്തെറിയുണ്ടായത്. El Pasoലെ Cabeza de Vaca zoneൽ അഗ്നിപർവത വിസ്ഫോടനം ആരംഭിച്ചതിനാൽ ഏറ്റവും അടുത്തുള്ള പ്രദേശങ്ങളിൽ നിന്ന് ആയിരത്തിലധികം പേരെ മാറ്റി പാർപ്പിച്ചതായി പ്രാദേശിക സർക്കാർ ട്വിറ്ററിൽ അറിയിച്ചു. പരമാവധി അലേർട്ടിൽ ഉൾപ്പെടുത്തിയ ഒരു ഡസനിലധികം പ്രദേശങ്ങളിൽ താൽക്കാലിക ഷെൽട്ടറുകൾ തുറന്നു.

അപകടസാധ്യത ഒഴിവാക്കാൻ അങ്ങേയറ്റം ശ്രദ്ധാപൂർവ്വം ആയിരിക്കണമെന്നും വിസ്ഫോടന മേഖലയിൽ നിന്ന് വിട്ടുനിൽക്കണമെന്നും പ്രാദേശിക സർക്കാർ കൂട്ടിച്ചേർത്തു.

ജനസംഖ്യ കുറഞ്ഞ വനമേഖലയായതിനാൽ നാശനഷ്ടങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് Canaries regionന്റെ തലവൻ കാനീസ് മേഖലയുടെ തലവനായ Angel Victor Torres പറഞ്ഞു.

പ്രാദേശിക സർക്കാരിന്റെ പ്രൊജക്ഷൻ അനുസരിച്ച്, അഗ്നിപർവതത്തിൽ നിന്നുള്ള ലാവ ദ്വീപിന്റെ മധ്യഭാഗത്തായി സ്ഥിതിചയ്യുകയാണ്. തീരത്ത് എത്തുന്നതിന് ജനവാസമുള്ള മേഖലയിലേക്കും വനമേഖലയിലേയ്ക്കും എത്താനുള്ള സാധ്യതയും കാണുന്നുണ്ട്.

ഞായറാഴ്ചയ്ക്ക് ശേഷംസംഭവസ്ഥലത്തേക്കു പോകുന്നതായും എല്ലാ സേവനങ്ങളും ഏകോപിച്ച് പ്രവർത്തിക്കാൻ തയ്യാറാണെന്നും സ്പെയിനിന്റെ പ്രധാനമന്ത്രി Pedro Sanchez അറിയിച്ചു.

സുരക്ഷാ സേവനങ്ങളിലെ 200 അംഗങ്ങൾ ബാക്കപ്പ് ആയി ഹെലികോപ്റ്റർ ഉപയോഗിച്ച് അണിനിരത്തിയിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

seismic activityയിലും magma displacementsലും ഉള്ള മാറ്റം മനസ്സിലാക്കിയതിനു ശേഷം അഗ്നിപർവ്വതത്തെ വിദഗ്‌ധർ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.

താരതമ്യേന ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരിടത്ത് സംഭവിക്കുന്ന ഭൂകമ്പ സംഭവങ്ങളുടെ ഒരു ശ്രേണിയാണ് earthquake swarm.

“ഒരാഴ്ച മുമ്പ് La Cumbre Viejaൽ ഒരു earthquake swarm ഉണ്ടായി. അതിനുശേഷം നാലിനോടടുത്ത magnitudeൽ ഉള്ള നിരവധി ചെറുഭൂകമ്പങ്ങൾ ഉണ്ടായിരുന്നു” എന്ന് Involcan vulcanology institute പറഞ്ഞു.
Cumbre Viejaൽ ഇരുപതാം നൂറ്റാണ്ടിൽ രണ്ടു തവണ വിസ്ഫോടനം നടന്നിരുന്നു. 1971ലും 1949ലും.

Sub Editor

Recent Posts

HSEയുടെ പുതിയ മേധാവിയായി Anne O’Connorനെ നിയമിച്ചു

എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…

2 hours ago

2021 ടാക്സ് റീഫണ്ട് ക്ലെയിമിനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും

2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…

2 hours ago

മാപ്പ് ഫാമിലി ബാങ്ക്വറ്റ് ഡിസംബർ 27-ന് ഫിലഡൽഫിയയിൽ

  ഫിലഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) ൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ്…

8 hours ago

ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു

സാങ്കേതിക തകരാർ കാരണം ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു. പ്രശ്‌നം കാരണം ആബി സ്ട്രീറ്റിനും പോയിന്റിനും ഇടയിൽ…

21 hours ago

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന റൺ മാമാ റൺ ചിത്രീകരണം ആരംഭിച്ചു

നല്ലൊരു ഇടവേളക്കു ശേഷം സുരാജ് വെഞ്ഞാറമൂട് മുഴുനീള ഹ്യൂമർകഥാപാത്രത്തെ അവതരിപ്പിക്കുന്ന റൺ മാമാ റൺ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ…

24 hours ago

ഫ്ലൂ കേസുകൾ പടരുന്നു; രോഗലക്ഷണമുള്ളവർ വീടുകളിൽ തുടരാൻ നിർദ്ദേശം

അയർലണ്ടിലുടനീളം ഇൻഫ്ലുവൻസ കേസുകളും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ വൈറസ് പടരാതിരിക്കാൻ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ഏതൊരാളും വീട്ടിൽ തന്നെ…

1 day ago