ശ്രീദേവിക്ക് വീടുവയ്ക്കാന്‍ സഹായവുമായി സുരേഷ് ഗോപി. സ്വന്തമായൊരു വീടെന്ന ശ്രീദേവിയുടെ സ്വപ്നമാണ് ഇതോടെ സഫലമാകുന്നത്. കേരള സര്‍ക്കാരോ കാവശ്ശേരി പഞ്ചായത്തോ വീട് വെക്കാന്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ ആറ് ലക്ഷം രൂപയുടെ വീട് വെക്കാൻ സഹായം നല്‍കുമെന്ന് സുരേഷ് ഗോപി അറിയിച്ചു.
ഇരുപത് വർഷം മുമ്പ് ഭിക്ഷാടന മാഫിയയിൽ നിന്ന് മോചിപ്പിച്ച പെൺകുട്ടിയെ കാണാൻ സുരേഷ് ഗോപി പാലക്കാടെത്തിയിരുന്നു. പ്രസവശേഷം അമ്മ തെരുവിൽ ഉപേക്ഷിച്ച കുട്ടിയെ പിന്നീട് ഒരു നാടോടി സ്ത്രീ എടുത്തു വളര്‍ത്തി ഭിക്ഷാടനത്തിനായി ഉപയോഗിച്ചു.
പിന്നീട് ദേഹമാസകലം പൊള്ളലേറ്റ കുട്ടിയെ നാട്ടുകാരില്‍ ചിലര്‍ രക്ഷപ്പെടുത്തി ആലുവയിലെ ജനസേവ ശിശുഭവനിലെത്തിച്ചു. വർഷങ്ങൾക്ക് മുമ്പ് ഒരു സിനിമാ ചിത്രീകരണത്തിനിടെയാണ് സുരേഷ് ഗോപി ശ്രീദേവിയെക്കുറിച്ച് അറിയുന്നത്. ശ്രീദേവിക്ക് സുരേഷ് ഗോപി പിന്തുണയും തണലും നൽകി.
20 വര്‍ഷങ്ങള്‍ക്കിപ്പുറം ശ്രീദേവിയെ തേടി സുരേഷ് ഗോപി പാലക്കാട് കാവശ്ശേരിയിലെ വീട്ടിലെത്തി. നാല് വയസുള്ള ഒരു പെൺകുട്ടിയുടെ അമ്മ കൂടിയാണ് ശ്രീദേവി. വിവിധ പൊതുപരിപാടികളിൽ പങ്കെടുക്കാനാണ് സുരേഷ് ഗോപി പാലക്കാട്ടെത്തിയത്. മധുരപലഹാരങ്ങളുമായി സുരേഷ് ഗോപി അവളുടെ അടുത്തെത്തി.
സുരേഷ്‌ഗോപിയെ കണ്ട് തന്റെ പ്രയാസങ്ങൾ പറയണമെന്ന ശ്രീദേവിയുടെ സ്വപ്നം സഫലമായി. ഇപ്പോള്‍ വിവാഹം കഴിഞ്ഞ് കുടുംബമായി കഴിയുന്ന ശ്രീദേവിയ്ക്ക് ദുരിതങ്ങള്‍ ഏറെയുണ്ട്. സ്വന്തമായി വീടില്ല. അതിന് സഹായം വേണംമുന്നോട്ടുള്ള ജീവിതത്തിന് സഹായം വാഗ്ദാനം ചെയ്താണ് സുരേഷ് ഗോപി മടങ്ങിയത്. സ്ഥലത്തെ ബിജെപി നേതാക്കളാണ് ശ്രീദേവി ഇവിടെയുള്ള കാര്യം സുരേഷ് ഗോപിയെ അറിയിക്കുന്നത്.
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…
ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…
Dublin, Ireland — Rev. Jonny Stahl, a long-standing volunteer staff member at the Church of…
ഡബ്ലിൻ: ഗാന്ധി ജയന്തിയോടനുബന്ധിച്ച് ലീവിംഗ് സർട്ടിൽ ഉന്നത വിജയം നേടിയവരെയും, വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ചവരെയും ഇന്ത്യൻ ഓവർസീസ്…
അയർലണ്ടിലെ സ്റ്റേറ്റ് പെൻഷൻ ആഴ്ചയിൽ €7.50 വർധിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്. ബജറ്റ് 2027ന്റെ ഭാഗമായി പെൻഷൻ നിരക്കുകളിൽ…
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥയെ സാരമായി ബാധിക്കാവുന്ന ശക്തമായ എൽ നിനോ പ്രതിഭാസം രൂപപ്പെടുന്നതായി കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ലോക…