Categories: BusinessIndia

പോളിസിയുടമകള്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് മൂന്നു പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങങ്ങളുമായി ഐആര്‍ഡിഎഐ

പോളിസിയുടമകള്‍ക്ക് കൂടുതല്‍ ഗുണകരമാകുന്ന രീതിയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് മൂന്നു പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങങ്ങളുമായി ദി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അഥോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ). ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ നല്‍കുന്ന ഇന്‍ഷുറന്‍സ് കമ്പനികള്‍ നയത്തിലും നടത്തിപ്പിലും വരുത്തേണ്ട മൂന്നു മാറ്റങ്ങളാണ് ഐആര്‍ഡിഎഐ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഒക്‌ടോബര്‍ ഒന്നു മുതല്‍ ഇവ പ്രാബല്യത്തില്‍ വരും.

മാറ്റങ്ങള്‍ ഇവയാണ്.

1. പോളിസിയുടമകള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാകുന്ന തരത്തില്‍ പോളിസി സംബന്ധിച്ച വിവരങ്ങള്‍ ക്രമീകരിക്കുക. പോളിസിയെ കുറിച്ച് വ്യക്തമായി മനസ്സിലാകാനും ഓരോ കമ്പനികളും നല്‍കുന്ന ഉല്‍പ്പന്നങ്ങള്‍ താരതമ്യം ചെയ്യാനും ഇതിലൂടെ ഉപഭോക്താവിന് എളുപ്പത്തില്‍ കഴിയും.

2. ടെലിമെഡിസിന് കൂടി ഇന്‍ഷുറന്‍സ് കവറേജ് നല്‍കുക. സാമൂഹ്യ അകലം പാലിക്കേണ്ട സമയമായതിനാല്‍ നിര്‍ദ്ദേശത്തിന് പ്രാധാന്യം ഏറെയാണ്.

3. കൂടുതല്‍ യുക്തിസഹവും ഉപഭോക്തൃ സൗഹൃദപരവുമായി ക്ലെയിം കിഴിവുകള്‍ നല്‍കുക.
പുതിയ പോളിസിയെടുക്കുന്നവര്‍ക്ക് 2020 ഒക്ടോബര്‍ ഒന്നുമുതലും പഴയത് പുതുക്കുമ്പോള്‍ 2021 ഏപ്രില്‍ ഒന്നു മുതലുമാണ് ഇത് പ്രാബല്യത്തില്‍ വരിക. ഐആര്‍ഡിഎഐ നിര്‍ദ്ദേശിച്ചിരിക്കുന്ന, എളുപ്പം മനസ്സിലാവുന്ന ഭാഷയിലായിരിക്കണം കമ്പനികള്‍ ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് നല്‍കേണ്ടത്.

മാര്‍ച്ച് 2020ല്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ടെലിമെഡിസിന്‍ ഉപയോഗിച്ച് രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കാനുള്ള സൗകര്യമൊരുക്കണമെന്ന് രാജ്യത്തെ മെഡിക്കല്‍ പ്രാക്ട്രീഷണേഴ്‌സിനോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ടെലിമെഡിസിന്‍ കൂടി ഇന്‍ഷുറന്‍സ് കവറേജില്‍ ഉള്‍പ്പെടുത്തണമെന്ന് ഐആര്‍ഡിഎഐ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

പലപ്പോഴും പോളിസി പ്രകാരം ലഭിക്കുന്ന തുകയിലും ഉയര്‍ന്ന തുകയ്ക്കുള്ള മുറി ഹോസ്പിറ്റലില്‍ എടുക്കേണ്ടി വരുമ്പോള്‍ കൂടുതലായി വരുന്ന തുകയ്ക്ക് ആനുപാതികമായി മൊത്തം ക്ലെയിമില്‍ നിന്ന് കുറയ്ക്കുന്ന പതിവുണ്ട്. ഇതില്‍ കിഴിവ് നല്‍കണമെന്ന നിര്‍ദ്ദേശം പോളിസിയുടമയ്ക്ക് നേട്ടമാകും. ഉദാഹരണത്തിന്, അഞ്ചു ലക്ഷം രൂപയുടെ കവറേജ് നല്‍കുന്ന പോളിസി പ്രകാരം ആ തുകയുടെ ഒരു ശതമാനമാണ് മുറി വാടകയായി അനുവദിക്കാറ്. ഇതു പ്രകാരം പ്രതിദിനം 5000 രൂപ വാടകയുള്ള മുറി തെരഞ്ഞെടുക്കാം.

എന്നാല്‍ 7000 രൂപ വാടകയുള്ള മുറി തെരഞ്ഞെടുക്കുകയാണെങ്കില്‍ (പോളിസി വാഗ്ദാനം ചെയ്തതിലും 40 ശതമാനം കൂടതല്‍) മുറിവാടക ഇനത്തില്‍ മാത്രമല്ല മൊത്തം ക്ലെയിമില്‍ നിന്നും കൂടുതലായി വരുന്ന 40 ശതമാനം കുറവ് വരുത്തും. ഇത് ചെറുക്കാനായി മറ്റു ചെലവുകള്‍ പെരുപ്പിച്ചുള്ള ബില്ല് ആശുപത്രികള്‍ നല്‍കുകയാണ് ചെയ്യുക.

Newsdesk

Recent Posts

കള്ളപ്പണം, തട്ടിപ്പ്, സാമ്പത്തിക കുറ്റകൃത്യങ്ങൾ; തടയാൻ അയർലണ്ടിന്റെ പുതിയ നീക്കം! കമ്പനികളുടെ ഉടമസ്ഥ വിവരങ്ങളിൽ കൂടുതൽ പരിശോധന

അയർലണ്ടിലെ സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനും കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സഹായം എന്നിവ തടയുന്നതിനുമായി പുതിയ…

7 hours ago

വ്യാപാരി പ്രമുഖൻ ടി.എസ്.പട്ടാഭിരാമൻ 75-ന്റെ നിറവിൽ: വിജയഗാഥയും ജീവകാരുണ്യവും

തൃശൂരിന്റെ വ്യവസായ ചരിത്രത്തിൽ സമാനതകളില്ലാത്ത വ്യക്തിത്വമാണ് കല്യാൺ സിൽക്സിന്റെ സാരഥിയായ ടി.എസ്. പട്ടാഭിരാമൻ. ചെറിയൊരു തുണിക്കടയിൽ നിന്ന് ആരംഭിച്ച്, ദക്ഷിണേന്ത്യയിലെയും…

19 hours ago

പ്രശസ്ത ക്രിസ്ത്യൻ സംഗീതജ്ഞനും പാസ്റ്ററുമായ സ്റ്റീവ് ക്യാമ്പ് അന്തരിച്ചു

ഫ്ലോറിഡ :പ്രശസ്ത ക്രിസ്ത്യൻ സംഗീതജ്ഞനും പാസ്റ്ററുമായ സ്റ്റീവ് ക്യാമ്പ് (71) ഹൃദയസ്തംഭനത്തെ തുടർന്ന് അന്തരിച്ചു. കുടുംബാംഗങ്ങളാണ് ഈ വിയോഗവാർത്ത പുറത്തുവിട്ടത്.നവംബർ…

21 hours ago

‘അറുപത്താറിൽ ആറാം പ്രാക്ക്….കള്ളപ്രാക്ക്.. കന്നിപ്രാക്ക് ‘;’മായൻ’ ആദ്യ ലിറിക്കൽ വീഡിയോ എത്തി

അറുപത്താറിൽ ആറാം പ്രാക്ക് ...കള്ള പ്രാക്ക്, കന്നിപ്രാക്ക്...എന്നു തുടങ്ങുന്ന ഗാനത്തോടെ മായൻ ചാപ്റ്റർ 1 എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ…

24 hours ago

ഒറ്റയ്ക്കാക്കി പോകുന്ന മാതാപിതാക്കൾക്ക് ഒരു ഓർമ്മപ്പെടുത്തൽ; ഹൃദയസ്പർശിയായ സന്ദേശവുമായി ‘IRISH DREAM’

കുടുംബബന്ധങ്ങളുടെ മൂല്യവും കുട്ടികളുടെ സുരക്ഷയും മാതാപിതാക്കളുടെ ഉത്തരവാദിത്വവും ഓർമ്മിപ്പിക്കുന്ന ശക്തമായ സാമൂഹിക സന്ദേശവുമായി പുതിയ മലയാളം ഷോർട്ട് ഫിലിം ‘IRISH…

1 day ago

ന്യൂയോർക്കിൽ സ്വർണ്ണക്കട്ടി തട്ടിപ്പ്: 67-കാരന് നഷ്ടമായത് 9 ദശലക്ഷം ഡോളർ; പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി

ന്യൂയോർക്ക്: ന്യൂയോർക്കിൽ 67-കാരനായ വയോധികനിൽ നിന്ന് 9 ദശലക്ഷം ഡോളർ (ഏകദേശം 75 കോടിയിലധികം രൂപ) വിലമതിക്കുന്ന സ്വർണ്ണക്കട്ടികൾ തട്ടിയെടുത്ത…

1 day ago