തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില വീണ്ടും റെക്കോർഡുകൾ ഭേദിച്ചു. ഒരു ഗ്രാം സ്വർണത്തിന് 4765 രൂപയാണ് വില. ചരിത്രത്തിലാദ്യമായി പവൻെറ വില 38,120 രൂപയിലെത്തി. ഒരു ഗ്രാമിന് 30 രൂപയാണ് വർധിച്ചത്. പവന് 240 രൂപയാണ് കുടിയത്.
ഈ വർഷം മാത്രം സ്വർണവിലയിൽ 30 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. 2011ന് ശേഷം ഇതാദ്യമായി അന്താരാഷ്ട്ര വിപണിയിൽ ഒരു ഔൺസ് സ്വർണത്തിൻെറ വില 1,900 ഡോളറിലെത്തി. കോവിഡ് 19 വൈറസ് ബാധയെ തുടർന്നുണ്ടായ സാമ്പത്തിക അനിശ്ചിതാവസ്ഥയാണ് സ്വർണവില ഉയരാനുള്ള പ്രധാന കാരണം.
ഓഹരി വിപണികളിൽ സ്ഥിരത നഷ്ടമായതോടെ നിക്ഷേപകർ മറ്റു വഴികൾ തേടി തുടങ്ങി. ഇത് വൻതോതിൽ സ്വർണത്തിൽ നിക്ഷേപമെത്താനും വില വർധിക്കാനും കാരണമായി.
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…
അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…
അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…
കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ്…
പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…