ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്കിടെ നിര്‍ണ്ണായക നീക്കത്തിനൊരുങ്ങി ഇന്ത്യ. ചൈനയില്‍ നിന്നുള്ള പട്ടുനൂല്‍ ഇറക്കുമതി നിര്‍ത്താന്‍ ഒരുങ്ങുകയാണ് ഇന്ത്യ. ഇന്ത്യയുടെ ഈ നീക്കം ലോകത്തെ ഏറ്റവും വലിയ പട്ടുനൂല്‍ ഉത്പാദകരായ ചൈനയ്ക്ക് വന്‍ തിരിച്ചടിയാകും.
കൂടാതെ, ചൈനയില്‍ നിന്നും ഏറ്റവും കൂടുതല്‍ പട്ടുനൂല്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. തൊഴില്‍സമിതിയുടെ മുന്‍പാകെ ഇക്കാര്യം വ്യക്തമാക്കിയ സര്‍ക്കാര്‍ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന പരുത്തിയുടെയും കമ്പിളിയുടെയും ഗുണനിലവാരം ഉയര്‍ത്തുന്ന കാര്യവും പരിഗണിക്കും.
ഒരു വര്‍ഷത്തിനുള്ളില്‍ ചൈനയില്‍ നിന്നുള്ള പട്ടുനൂല്‍ ഇറക്കുമതി നിര്‍ത്തലാക്കി ആഭ്യന്തര പട്ടുനൂല്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന പട്ടുനൂലും അതുക്കൊണ്ട് ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളും ഗുണനിലവാരമില്ലാത്തതാണെന്ന് നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
9.9 കോടി ഡോളര്‍ മൂല്യമുള്ള പട്ടുനൂലാണ് ഇന്ത്യ 2019-2020 കാലഘട്ടത്തില്‍ ഇറക്കുമതി ചെയ്തത്. മുന്‍ വര്‍ഷങ്ങളെക്കാള്‍ 31 ശതമാനം കുറവാണിത്. അതേസമയം, ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് പട്ടാളക്കാരുടെ പ്രകോപനമുണ്ടായി. അതിര്‍ത്തി മേഖലയായ ചുഷുലില്‍ 5000 സൈനീകരെ കൂടി ചൈന എത്തിച്ചതായാണ് റിപ്പോര്‍ട്ട്.
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…
ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…
ഡബ്ലിനിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഡിപെൻഡൻഡ് വീസയിൽ ഡബ്ലിനിൽ എത്തിയ…