gnn24x7

ചൈനയില്‍ നിന്നുള്ള പട്ടുനൂല്‍ ഇറക്കുമതി നിര്‍ത്താന്‍ ഒരുങ്ങി ഇന്ത്യ

0
441
gnn24x7

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്കിടെ നിര്‍ണ്ണായക നീക്കത്തിനൊരുങ്ങി ഇന്ത്യ. ചൈനയില്‍ നിന്നുള്ള പട്ടുനൂല്‍ ഇറക്കുമതി നിര്‍ത്താന്‍ ഒരുങ്ങുകയാണ് ഇന്ത്യ. ഇന്ത്യയുടെ ഈ നീക്കം ലോകത്തെ ഏറ്റവും വലിയ പട്ടുനൂല്‍ ഉത്പാദകരായ ചൈനയ്ക്ക് വന്‍ തിരിച്ചടിയാകും.

കൂടാതെ, ചൈനയില്‍ നിന്നും ഏറ്റവും കൂടുതല്‍ പട്ടുനൂല്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. തൊഴില്‍സമിതിയുടെ മുന്‍പാകെ ഇക്കാര്യം വ്യക്തമാക്കിയ സര്‍ക്കാര്‍ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന പരുത്തിയുടെയും കമ്പിളിയുടെയും ഗുണനിലവാരം ഉയര്‍ത്തുന്ന കാര്യവും പരിഗണിക്കും. 

ഒരു വര്‍ഷത്തിനുള്ളില്‍ ചൈനയില്‍ നിന്നുള്ള പട്ടുനൂല്‍ ഇറക്കുമതി നിര്‍ത്തലാക്കി ആഭ്യന്തര പട്ടുനൂല്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന പട്ടുനൂലും അതുക്കൊണ്ട് ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളും ഗുണനിലവാരമില്ലാത്തതാണെന്ന് നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

9.9 കോടി ഡോളര്‍ മൂല്യമുള്ള പട്ടുനൂലാണ് ഇന്ത്യ 2019-2020 കാലഘട്ടത്തില്‍ ഇറക്കുമതി ചെയ്തത്. മുന്‍ വര്‍ഷങ്ങളെക്കാള്‍ 31 ശതമാനം കുറവാണിത്. അതേസമയം, ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് പട്ടാളക്കാരുടെ പ്രകോപനമുണ്ടായി. അതിര്‍ത്തി മേഖലയായ ചുഷുലില്‍ 5000 സൈനീകരെ കൂടി ചൈന എത്തിച്ചതായാണ് റിപ്പോര്‍ട്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here