gnn24x7

ഭരണഘടനയിൽ മാറ്റങ്ങളൊന്നും ഉണ്ടാകില്ല; തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഭരണഘടന വിവാദങ്ങളിൽ നിന്ന് മാറിനിൽക്കാൻ സഹപ്രവർത്തകർക്ക് മോദിയുടെ നിർദ്ദേശം

0
28
gnn24x7

ഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അനാവശ്യവിവാദങ്ങൾ ഉണ്ടാക്കരുതെന്ന് സഹപ്രവർത്തകർക്ക് നിർദ്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനയുമായി ബന്ധപ്പെട്ട് നടത്തുന്ന വിവാദ പമാർശങ്ങളിൽ നിന്ന് മാറിനിൽക്കാനും പ്രതിപക്ഷത്തിന് പാർട്ടിയെ ആക്രമിക്കാൻ അവസരമൊരുക്കുന്ന അഭിപ്രായ പ്രകടനങ്ങൾ ഒഴിവാക്കാനുമാണ് മോദി നിർദേശം നൽകിയത്. 

ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഭരണഘടനയിൽ മാറ്റങ്ങൾ വരുത്തുമെന്ന് ബിജെപി നേതാക്കൾ പറഞ്ഞിരുന്നു. ഇത് പ്രതിപക്ഷം ആയുധമാക്കി രംഗത്തെത്തിയതോടെയാണ് പാർട്ടിയിലെ നേതാക്കൾക്ക് മോദിയുടെ മുന്നറിയിപ്പ് വന്നത്. കർണാടകയിൽ നിന്നുള്ള മുൻ മന്ത്രി അനന്ത് കുമാർ ഹെഗ്‌ഡെ, ലാലു സിംഗ് തുടങ്ങിയ പാർട്ടി നേതാക്കൾ നിരന്തരം ഭരണഘടനയെ സംബന്ധിച്ച് പരാമർശം നടത്തിയിരുന്നു. വീണ്ടും അധികാരത്തിൽ വന്നാൽ ഭരണഘടനയിലെ ചില വ്യവസ്ഥകൾ പുനഃപരിശോധിക്കുമെന്നായിരുന്നു ഇവരുടെ അഭിപ്രായങ്ങൾ. എന്നാൽ ഏതൊക്കെ മാറ്റുമെന്ന് വ്യക്തമാക്കിയതുമില്ല. ഈ സാഹചര്യത്തിലാണ് പ്രധാന മന്ത്രി തന്നെ താക്കീത് നൽകിയിരിക്കുന്നത്. ഇത്തരമൊരു അഭിപ്രായത്തിന്റെ ആശങ്ക മനസ്സിലാക്കിയ പ്രധാനമന്ത്രി, ഭരണഘടനയിൽ മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്ന് വ്യക്തമാക്കി. 

കഴിഞ്ഞയാഴ്ച രാജസ്ഥാനിലെ ബാർമറിൽ നടന്ന റാലിയിലാണ് മോദിയുടെ പരാമർശം. തൻ്റെ സർക്കാർ ഭരണഘടനയെ ബഹുമാനിക്കുന്നുണ്ടെന്നും ബിആർ അംബേദ്കറിന് പോലും ഇപ്പോൾ അത് ഇല്ലാതാക്കാൻ കഴിയില്ലെന്നും മോദി തറപ്പിച്ചു പറഞ്ഞു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7