ഇന്ത്യൻ വിപണിയും സമ്പദ്ഘടനയും വളർച്ചാമുരടിപ്പ് നേരിടുന്ന സമയമാണിതെങ്കിലും, ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള ഒഴുക്ക് തടസ്സമില്ലാതെ തുടരുകയാണ്. ഈ സാഹചര്യത്തിലും ദീർഘകാല നിക്ഷേപത്തിന് യോജിച്ച മൂന്ന് ഫണ്ടുകൾ നിക്ഷേപ പരിഗണനയ്ക്കായി മുന്നോട്ട് വയ്ക്കുകയാണ്. അതും പ്രതിമാസം 1,000 രൂപ മാത്രം നിക്ഷേപിച്ചുകൊണ്ട്.
മിറേ അസറ്റ് എമർജിംഗ് ബ്ലൂചിപ്പ് ഫണ്ട്
പ്രമുഖ റേറ്റിങ് ഏജൻസിയായ ക്രിസിലിന്റെ 5-സ്റ്റാർ റേറ്റിംഗ് ലഭിച്ച നിക്ഷേപമാണ് ‘മിറേ അസറ്റ് എമർജിംഗ് ബ്ലൂചിപ്പ് ഫണ്ട്. കമ്പനികളുടെ സാമ്പത്തിക നില പരിശോധിച്ചാണ് ഏജൻസികൾ റേറ്റിങ് നല്കുന്നത്. മറ്റ് സമാന ഫണ്ടുകളുമായി താരതമ്യപ്പെടുത്തുമ്പോൾ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ഫണ്ടുകളിലൊന്നാണിത്. ലാർജ് & മിഡ് ക്യാപ് മ്യൂച്വൽ ഫണ്ട് വിഭാഗത്തിലെ ഒന്നാമനാണ് മിറേ അസറ്റ് എമർജിംഗ് ബ്ലൂചിപ്പ് ഫണ്ട്. മാത്രമല്ല അൽപ്പം റിസ്ക് എടുക്കാൻ തയ്യാറുള്ളവർക്കാകും ഈ നിക്ഷേപം കൂടുതൽ ഗുണകരമാകുക. ഫണ്ടിൽ നിന്നുള്ള ഹ്രസ്വകാല വരുമാനം അത്ര മികച്ചതായിരിക്കില്ല.
ഫണ്ടിന്റെ ഒരു വർഷത്തെ വരുമാനം -8.45 ശതമാനവും 5 വർഷത്തെ വാർഷിക വരുമാനം 12.5 ശതമാനവുമാണ്. ഒരു എസ്ഐപിയായി 1,000 രൂപ എന്ന ചെറിയ തുക ഉപയോഗിച്ച് ഒരാൾക്ക് ഈ ഫണ്ടിൽ നിക്ഷേപിക്കാം. ഫണ്ടിന്റെ ചെലവ് അനുപാതം 0.77 ശതമാനത്തിൽ വളരെ കുറവാണ്, ഒരുപക്ഷേ ഈ വിഭാഗത്തിലെ ഏറ്റവും താഴ്ന്ന നിരക്കുകളിൽ ഒന്നായിരിക്കും ഇത്. എച്ച്ഡിഎഫ്സി ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയുടെ കൈവശമുള്ള ഫണ്ടിന്റെ പോർട്ട്ഫോളിയോ വളരെ ശക്തമാണ്. ഫണ്ടിന്റെ നിലവിലെ നെറ്റ് അസറ്റ് വാല്യു 53.31 രൂപയാണ്.
എൽഐസി എംഎഫ് ലാർജ് ആൻഡ് മിഡ്ക്യാപ് ഫണ്ട്
ക്രിസിലിന്റെ 5-സ്റ്റാർ റേറ്റിംഗ് റേറ്റിങ് ലഭിച്ച മറ്റൊരു ഫണ്ടാണ് എൽഐസി എംഎഫ് ലാർജ് ആൻഡ് മിഡ്ക്യാപ് ഫണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ എൽഐസി എംഎഫ് ലാർജ് ആൻഡ് മിഡ്ക്യാപ് ഫണ്ട്, ലാർജ് ക്യാപ് സ്റ്റോക്കുകളിലും മിഡ്ക്യാപ് സ്റ്റോക്കുകളിലും നിക്ഷേപിക്കുന്നുണ്ട്. തുടക്കത്തിൽ 5,000 രൂപ നിക്ഷേപിച്ചതിന് ശേഷം ഓരോ മാസവും 1,000 രൂപയുടെ എസ്ഐപി വഴി ഒരാൾക്ക് സ്റ്റോക്കിൽ നിക്ഷേപിക്കാവുന്നതാണ്.
എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ്, അവന്യൂ സൂപ്പർമാർക്കറ്റുകൾ, ഐസിഐസിഐ ബാങ്ക് എന്നിവ എൽഐസി എംഎഫ് ലാർജ് ആൻഡ് മിഡ്ക്യാപ് ഫണ്ടിന്റെ പ്രധാന പോർട്ട്ഫോളിയോ കൈകാര്യം ചെയ്യുന്നതിനാൽ ഫണ്ടിന്റെ അടിത്തറ വളരെ ശക്തമാണ്. ഫണ്ട് നിലവിൽ 87 ശതമാനം ഓഹരികളിലാണ് നിക്ഷേപിച്ചിരിക്കുന്നത്, ബാക്കി ക്യാഷ് ഹോൾഡിംഗുകളാണ്.
കാനറ റോബെകോ എമർജിംഗ് ഇക്വിറ്റി ഫണ്ട്
3-5 വർഷത്തെ കാലാവധിയിൽ നല്ല വരുമാനം നേടാൻ കഴിയുന്ന മറ്റൊരു ഫണ്ടാണിത്. മറ്റ് രണ്ട് ഫണ്ടുകളെയും പോലെ കാനറ റോബെകോ എമർജിംഗ് ഇക്വിറ്റി ഫണ്ടിന് 5-സ്റ്റാർ റേറ്റിംഗ് ഇല്ലെങ്കിലും ക്രിസിൽ ഇതിന് 4-സ്റ്റാർ റേറ്റിങ് നൽകിയിട്ടുണ്ട്. വാല്യൂ റിസേർച്ച് ഓൺലൈനിൽ 5 സ്റ്റാർ റേറ്റിംഗാണ് ഫണ്ടിനുള്ളത്.
ഡബ്ലിൻ: അയർലണ്ടിലെ പ്രമുഖ മലയാളി കലാ സാംസ്കാരിക സംഘടനയായ മൈൻഡിന്റെ (MIND) 2027 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെയും എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. നിഷ ജോസഫ് പ്രസിഡന്റായും സാജു കുമാർ സെക്രട്ടറിയായും ആർവിൻ എം. ശശിധരൻ ട്രഷററായും ചുമതലയേറ്റു. Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2 മുൻ പ്രസിഡന്റ് സിജു ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ മുൻ സെക്രട്ടറി റൂബിൻ മാത്യൂസ് വാർഷിക പ്രവർത്തന റിപ്പോർട്ടും ട്രഷറർ ആർവിൻ എം. ശശിധരൻ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് സംഘടനയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കുകയും ചെയ്തു. മറ്റ് ഭാരവാഹികൾ: മാത്യൂസ് തയ്യിൽ (വൈസ് പ്രസിഡന്റ്), ദിലീപ് കലന്തൂർ (ജോയിന്റ് സെക്രട്ടറി), സാജു ജേക്കബ് (ജോയിന്റ് ട്രഷറർ), ജിബിൻ പി. മാത്യു (പബ്ലിക് റിലേഷൻസ് ഓഫീസർ). എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: സിജു ജോസ്, റെജി കൂട്ടുങ്കൽ, ജോസ് പോളി, ഷിബു ജോൺ, ജോസുകുട്ടി, തോമസ് ജോൺ, റൂബിൻ മാത്യൂസ്, ജയ്മോൻ പാലാട്ടി, വിപിൻ പോൾ, ബിജു കൃഷ്ണ, ജോസി ജോസഫ് ജോൺ, ടിജി രാജു, അഭിജിത്ത് അനിലൻ, ആൽഡസ് ദാസ്, അക്ഷിത് ജോയ്സ്, ഷാനി റൂബിൻ, മുഹമ്മദ് സാഗർ, ടോണി പി. എബ്രഹാം, ബിബിൻ ചമ്പക്കര. പരിചയസമ്പന്നരായ പ്രവർത്തകരും യുവജനങ്ങളും സ്ത്രീ നേതൃത്വവും ഉൾപ്പെടുന്ന പുതിയ കമ്മിറ്റി, കലാ സാംസ്കാരിക പ്രവർത്തനങ്ങൾ വിപുലീകരിക്കാനും മലയാളി സമൂഹത്തിന്റെ ഐക്യവും പങ്കാളിത്തവും ശക്തിപ്പെടുത്താനുമാണ് ലക്ഷ്യമിടുന്നത്. പതിനഞ്ചിലേറെ വർഷമായി അയർലണ്ടിലെ മലയാളി സമൂഹത്തിൽ സജീവമായ മൈൻഡ്, സ്ഥാനമൊഴിയുന്ന കമ്മിറ്റി അംഗങ്ങൾക്ക് നന്ദി അറിയിക്കുകയും പുതുതായി എത്തുന്ന രണ്ട് അംഗങ്ങളെ സ്വാഗതം ചെയ്യുകയും ചെയ്തു. സംഘടനയ്ക്ക് തുടർച്ചയായി പിന്തുണ നൽകുന്ന മലയാളി സമൂഹത്തിന്റെ സഹകരണവും പുതിയ നേതൃത്വം അഭ്യർത്ഥിച്ചു. Follow the GNN24X7 IRELAND channel…
യൂറോപ്യൻ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരും ഭരണത്തലവന്മാരും പങ്കെടുക്കുന്ന ഉന്നതതല യോഗങ്ങൾക്ക് മുന്നോടിയായി ഡബ്ലിനിൽ വൻ ഗതാഗത നിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തി.…
മാട്ടുക്കട്ട: കുന്നംകോട്ട് കെ. എ. ജോണിയുടെ (അപ്പു) ഭാര്യ തങ്കമ്മ ജോൺ (70) നിര്യാതയായി. പരേത വാകത്താനം കുന്നേൽ കുടുംബാംഗമാണ്.…
യുഎഇയിലെ മുസ്ലിം ഇതര ആരാധനാലയങ്ങളുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഭരണകൂടം. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട 24 തരത്തിലുള്ള നിയമലംഘനങ്ങൾ നിർവചിച്ചുകൊണ്ടുള്ള…
അയർലണ്ടിലെ വീടുകളുടെ വില വരുമാന വർധനവിനേക്കാൾ വളരെ വേഗത്തിൽ ഉയരുന്നതായി പുതിയ യൂറോപ്യൻ കണക്കുകൾ. കഴിഞ്ഞ പത്ത് വർഷത്തിനിടെ വീടുകളുടെ…
അയർലണ്ടും വടക്കൻ അയർലണ്ടും തമ്മിലുള്ള തൊഴിൽ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന ജീവനക്കാർക്കും തൊഴിലാളികളെ നിയമിക്കാൻ ശ്രമിക്കുന്ന കമ്പനികൾക്കും നിലവിലുള്ള അതിർത്തി…