Categories: Crime

ഉത്ര കൊലക്കേസിൽ പുതിയ വെളിപ്പെടുത്തലുകളുമായി ഡോക്ടർമാർ

കൊല്ലം: ഉത്ര കൊലക്കേസിൽ പുതിയ വെളിപ്പെടുത്തലുകളുമായി ഡോക്ടർമാർ. യുവതിക്ക് ആദ്യമായി പാമ്പുകടിയേറ്റ സംഭവത്തിലാണ് ഡോക്ടർമാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയത്. ഉത്രയെ നേരത്തെയും സമാനമായ രീതിയിൽ പാമ്പിനെക്കൊണ്ട് കടിപ്പിക്കാൻ ഭർത്താവ് സൂരജ് ശ്രമിച്ചു എന്നതിന് നിർണായക തെളിവാകുന്നതാണ് മൊഴി.

പാമ്പ് കടിയേറ്റ് ചികിത്സയിലിരിക്കെയാണ് കൊല്ലം അഞ്ചൽ സ്വദേശിയായ ഉത്ര രണ്ടാമതും പാമ്പ് കടിയേറ്റ് മരിക്കുന്നത്. സംഭവത്തിൽ ഭർത്താവ് സൂരജിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കവെയാണ് നിർണായകമായ പല മൊഴികളും പൊലീസ് ശേഖരിച്ചിരിക്കുന്നത്. ഉത്രയ്ക്ക് ആദ്യമായി അണലിയുടെ കടിയാണ് ഏൽക്കുന്നത്. ഇതിൽ അസ്വാഭാവികത തോന്നിയിരുന്നതായി ചികിത്സ ഡോക്ടറാണ് മൊഴി നൽകിയിരിക്കുന്നത്.

വീടിന് പുറത്തു വച്ചാണ് യുവതിക്ക് കടിയേറ്റതെന്നാണ് വീട്ടുകാർ പറഞ്ഞത്. കാലിന്റെ ചിരട്ടഭാഗത്തിനു മുകളിലും മുട്ടിനു താഴെയുമാണ് ‌ആഴത്തിൽ കടിയേറ്റിരുന്നത്. ഇത് സംശയം വരുത്തുന്നതാണ്. സ്വാഭാവികമായി അണലി കാലിന് മുകളിൽ കയറി കടിക്കില്ലെന്നാണ് ഉത്ര ചികിത്സയിലിരുന്ന തിരുവല്ല ആശുപത്രി ഡോക്ടർമാർ നൽകിയിരിക്കുന്ന മൊഴി. നാല് ഡോക്ടർമാരുടെ മൊഴിയാണ് അന്വേഷണസംഘം കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.

അടൂരിലെ ഫെഡറൽ ബാങ്ക് ശാഖയിലും തെളിവെടുപ്പു നടത്തിയ അന്വേഷണസംഘം, ലോക്കറിൽനിന്നു സൂരജ് സ്വർണം പുറത്തെടുക്കുന്ന സിസി ടിവി ദൃശ്യങ്ങളും മറ്റു രേഖകളും ശേഖരിച്ചിട്ടുണ്ട്.

Newsdesk

Recent Posts

സ്റ്റേറ്റ് പെൻഷൻ ആഴ്ചയിൽ €7.50 വർധിപ്പിക്കാൻ സർക്കാർ ആലോചന

അയർലണ്ടിലെ സ്റ്റേറ്റ് പെൻഷൻ ആഴ്ചയിൽ €7.50 വർധിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്. ബജറ്റ് 2027ന്റെ ഭാഗമായി പെൻഷൻ നിരക്കുകളിൽ…

5 hours ago

‘മോൺസ്റ്റർ എൽ നിനോ’ ശക്തമാകുന്നു; അയർലണ്ടിലും കാലാവസ്ഥാ മാറ്റങ്ങൾക്ക് സാധ്യത

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥയെ സാരമായി ബാധിക്കാവുന്ന ശക്തമായ എൽ നിനോ പ്രതിഭാസം രൂപപ്പെടുന്നതായി കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ലോക…

7 hours ago

ഡബ്ലിനിൽ വിസ്മയം തീർക്കാൻ മെന്റലിസ്റ്റ് അനന്തുവിന്റെ ‘സീക്രട്ട് ലെറ്റർ’

ഡബ്ലിൻ: മലയാളികളുടെ പ്രിയപ്പെട്ട മെന്റലിസ്റ്റ് അനന്തുവിന്റെ ഏറെ ശ്രദ്ധേയമായ മെന്റലിസം ഷോ ‘സീക്രട്ട് ലെറ്റർ’ സെപ്റ്റംബർ 27-ന് ഡബ്ലിനിൽ അരങ്ങേറുന്നു.…

8 hours ago

ക്രാന്തിയുടെ ഓണാഘോഷം ഇന്ന് ഡബ്ലിനിൽ

അയർലണ്ട്: ക്രാന്തി അയർലണ്ട് നോർത്ത്, സൗത്ത് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഇന്ന് ‘ക്രാന്തി ഓണം 2026’ സംഘടിപ്പിക്കുന്നത്. ഓണത്തിന്റെ ഒരുമയും സൗഹൃദവും…

15 hours ago

അയർലണ്ടിൽ ഇനി ഫാർമസികളിലും ബവൽ കാൻസർ പരിശോധന

ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…

1 day ago

ഐറിഷ് ആശുപത്രികളിലെ നോൺ-EU ഡോക്ടർമാരുടെ നിയമനത്തിൽ വീഴ്ച; ഇംഗ്ലീഷ് പ്രാവീണ്യവും പോലീസ് ക്ലിയറൻസും പരിശോധിച്ചില്ല

അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…

1 day ago