Categories: Gulf

കൊവിഡ് പ്രതിസന്ധിക്കിടെ ജീവനക്കാര്‍ക്കുള്ള ശമ്പള വിതരണത്തില്‍ പ്രതിസന്ധി നേരിട്ട് യു.എ.ഇ വിമാനക്കമ്പനികള്‍

കൊവിഡ് പ്രതിസന്ധിക്കിടെ ജീവനക്കാര്‍ക്കുള്ള ശമ്പള വിതരണത്തില്‍ പ്രതിസന്ധി നേരിട്ട് യു.എ.ഇ വിമാനക്കമ്പനികള്‍. എമിറേറ്റ്‌സിനും എതിഹാഡിനും പുറമെ ഇപ്പോള്‍ ഫ്‌ളൈ ദുബായാണ് ജീവനക്കാര്‍ക്കുള്ള ശമ്പളം വെട്ടിച്ചുരുക്കല്‍ നീട്ടിയത്.

ഏപ്രിലിലാണ് ശമ്പളത്തിന്റെ 25 ശതമാനം മുതല്‍ 50 ശതമാനം വരെ മൂന്ന് മാസത്തേക്ക് കുറയ്ക്കുമെന്ന് കമ്പനി അറിയിച്ചത്.
ഇതാണിപ്പോള്‍ നീട്ടിയിരിക്കുന്നത്. ജീവനക്കാരെ പിരിച്ചു വിടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പൈലറ്റുമാരും ക്യാബിന്‍ ക്രൂവുമായും എയര്‍ലൈനിലെ ഭാവി ജോലിയുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയന്നാണ് കമ്പനി പറയുന്നത്. ചര്‍ച്ചകള്‍ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. നിലവില്‍ യു.എ.ഇയില്‍ കുടുങ്ങിപ്പോയ ആളുകളെ തിരിച്ചെത്തിക്കാന്‍ ഫ്‌ളൈ ദുബായി സ്‌പെഷ്യല്‍ വിമാന സര്‍വീസ് നടത്തുന്നുണ്ട്.

നേരത്തെ എത്തിഹാഡ്, എമിറേറ്റ്‌സ് എന്നീ യു.എ.ഇ എയര്‍ലൈനുകളും ശമ്പളം വെട്ടിക്കുറയ്ക്കല്‍ നീട്ടാനും ജീവനക്കാരെ പിരിച്ചു വിടാനും തീരുമാനിച്ചിരുന്നു.
യു.എ.ഇ യിലേതിനു സമാനമായി വിവിധ രാജ്യങ്ങളിലെ വിമാനകമ്പനികള്‍ കൊവിഡ് പ്രതിസന്ധി കാരണം നഷ്ടത്തിലാണ്.

Newsdesk

Recent Posts

സ്റ്റേറ്റ് പെൻഷൻ ആഴ്ചയിൽ €7.50 വർധിപ്പിക്കാൻ സർക്കാർ ആലോചന

അയർലണ്ടിലെ സ്റ്റേറ്റ് പെൻഷൻ ആഴ്ചയിൽ €7.50 വർധിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്. ബജറ്റ് 2027ന്റെ ഭാഗമായി പെൻഷൻ നിരക്കുകളിൽ…

4 hours ago

‘മോൺസ്റ്റർ എൽ നിനോ’ ശക്തമാകുന്നു; അയർലണ്ടിലും കാലാവസ്ഥാ മാറ്റങ്ങൾക്ക് സാധ്യത

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥയെ സാരമായി ബാധിക്കാവുന്ന ശക്തമായ എൽ നിനോ പ്രതിഭാസം രൂപപ്പെടുന്നതായി കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ലോക…

6 hours ago

ഡബ്ലിനിൽ വിസ്മയം തീർക്കാൻ മെന്റലിസ്റ്റ് അനന്തുവിന്റെ ‘സീക്രട്ട് ലെറ്റർ’

ഡബ്ലിൻ: മലയാളികളുടെ പ്രിയപ്പെട്ട മെന്റലിസ്റ്റ് അനന്തുവിന്റെ ഏറെ ശ്രദ്ധേയമായ മെന്റലിസം ഷോ ‘സീക്രട്ട് ലെറ്റർ’ സെപ്റ്റംബർ 27-ന് ഡബ്ലിനിൽ അരങ്ങേറുന്നു.…

7 hours ago

ക്രാന്തിയുടെ ഓണാഘോഷം ഇന്ന് ഡബ്ലിനിൽ

അയർലണ്ട്: ക്രാന്തി അയർലണ്ട് നോർത്ത്, സൗത്ത് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഇന്ന് ‘ക്രാന്തി ഓണം 2026’ സംഘടിപ്പിക്കുന്നത്. ഓണത്തിന്റെ ഒരുമയും സൗഹൃദവും…

14 hours ago

അയർലണ്ടിൽ ഇനി ഫാർമസികളിലും ബവൽ കാൻസർ പരിശോധന

ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…

1 day ago

ഐറിഷ് ആശുപത്രികളിലെ നോൺ-EU ഡോക്ടർമാരുടെ നിയമനത്തിൽ വീഴ്ച; ഇംഗ്ലീഷ് പ്രാവീണ്യവും പോലീസ് ക്ലിയറൻസും പരിശോധിച്ചില്ല

അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…

1 day ago