Categories: Business

യാത്രക്കാരുടെ എണ്ണത്തില്‍ നേട്ടം കൊയ്ത് മെട്രോ

2019 ല്‍ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോഡ് നേട്ടവുമായി കൊച്ചി മെട്രോ. മുന്‍ വര്‍ഷത്തേക്കാള്‍ 32 ശതമാനത്തോളം യാത്രക്കാര്‍ വര്‍ദ്ധിച്ചു. നിലവില്‍ പ്രതിദിനം ശരാശരി 65,000 പേരാണ് യാത്ര ചെയ്യുന്നത്.

2018 ല്‍ 1,24,95,884 പേരായിരുന്നു മെട്രോ യാത്രക്കാര്‍. 2019 ല്‍ 41 ലക്ഷം വര്‍ദ്ധിച്ച് 1,65,99,020 ആയി. 2019 സെപ്തംബര്‍ മൂന്നുവരെ 88,83,184 പേര്‍ മെട്രോയില്‍ യാത്ര ചെയ്തു. മഹാരാജാസ് സ്റ്റേഷനില്‍ നിന്ന് തൈക്കൂടത്തേക്ക് സര്‍വീസ് നീട്ടിയ സെപ്തംബര്‍ നാലു മുതല്‍ ഡിസംബര്‍ 30 വരെ 77,14,836 പേര്‍ മെട്രോ യാത്രയ്ക്കെത്തി.

പ്രതിദിന യാത്രക്കാരുടെ എണ്ണം വാരാന്ത്യങ്ങളില്‍  68,000 വരെ എത്തുന്നുണ്ട്.  ഒറ്റ ദിവസത്തെ മെട്രോ യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കടന്നതും പോയ വര്‍ഷത്തിലാണ്. സെപ്തംബര്‍ 12 ന് 1,01,983 പേര്‍ മെട്രോയില്‍ സഞ്ചരിച്ചു.

പോയ വര്‍ഷം കൊച്ചി മെട്രോയ്ക്ക് അഭിമാനം നിറഞ്ഞ വര്‍ഷമാണെന്ന് കെഎംആര്‍എല്‍ എം.ഡി അല്‍കേഷ് കുമാര്‍ ശര്‍മ പറഞ്ഞു. മെട്രോയുടെ രണ്ടാം ഘട്ടത്തിന് 2020 ല്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. തൈക്കൂടം–പേട്ട പാത ഈവര്‍ഷം മാര്‍ച്ചിലും രാജ്യത്തെ ആദ്യ ജലമെട്രോ നവംബറിലും ഉദ്ഘാടനം ചെയ്യുമെന്നും എംഡി അറിയിച്ചു.

പുതുവത്സരം പ്രമാണിച്ച് കൊച്ചി മെട്രോ കൂടുതല്‍ സമയം സര്‍വീസ് നടത്തുന്നുണ്ട്. ഇതനുസരിച്ച്  വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നുവരെ ആലുവയില്‍ നിന്നും തൈക്കൂടത്തുനിന്നും ട്രെയിന്‍ പുറപ്പെടും. വെള്ളിയാഴ്ച പുലര്‍ച്ചെ 1.30നായിരിക്കും ഇരുഭാഗത്തു നിന്നുമുള്ള അവസാന സര്‍വീസ്. 4, 5 തീയതികളിലെ സര്‍വീസ് സമയവും നീട്ടിയിട്ടുണ്ട്. ആലുവയില്‍ നിന്ന് രാത്രി 11.10 നും തൈക്കൂടത്തുനിന്ന് രാത്രി 11 നുമായിരിക്കും അന്നത്തെ അവസാന സര്‍വീസ്.

Newsdesk

Recent Posts

മാസപ്പടിക്കേസിൽ നിയമോപദേശം; പിണറായി വിജയനും പി.എ.മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാം

തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി. നൽകിയ കത്തിന്റെ…

12 hours ago

ടീനേജ് റോം കോം കഥയുമായിഇൻഡ്യൻ സിനിമയുടെ നാലാമതു ചിത്രംആരംഭിച്ചു

പ്ലസ് വൺ പ്ലസ് ടൂ ക്ലാസ്സിലെ ടീനേജ് പ്രായക്കാരായ കുട്ടികളെ കേന്ദീകരിച്ചു കൊണ്ട് പൂർണ്ണമായും ഒരു റോം കോം ചിത്രത്തിന്…

14 hours ago

Help to Buy Scheme: നികുതി ഇളവ് €50,000 ആക്കാൻ ഭവനമന്ത്രിയുടെ നീക്കം

അയർലൻഡിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് നൽകുന്ന Help to Buy നികുതി ഇളവ് €30,000ൽ നിന്ന് €50,000 ആയി ഉയർത്തണമെന്ന…

14 hours ago

അയർലണ്ടിൽ 16 വയസ്സുകാർക്ക് €100 കൾച്ചർ വൗച്ചർ; അടുത്ത ബജറ്റിൽ പ്രഖ്യാപനം

അയർലൻഡിലെ 16 വയസ്സുള്ള എല്ലാ കൗമാരക്കാർക്കും കലാ-സാംസ്കാരിക പരിപാടികൾക്കായി ചെലവഴിക്കാനാകുന്ന 100 യൂറോയുടെ കൾച്ചർ വൗച്ചർ നൽകാൻ സർക്കാർ ഒരുങ്ങുന്നു.…

17 hours ago

ലൊക്കേഷൻ ഡാറ്റാ പ്രൈവസി ലംഘനം: ഗൂഗിളിന് 403 മില്യൺ യൂറോ പിഴ ചുമത്തി ഐറിഷ് DPC

ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ കൈകാര്യം ചെയ്തതിൽ യൂറോപ്യൻ യൂണിയന്റെ ഡാറ്റാ സംരക്ഷണ നിയമമായ GDPR ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് ഗൂഗിളിന്…

17 hours ago

‘പ്രിയതമൻ’ ശ്രീനാഥ് ഭാസി നായകൻ;തേജാ ലഷ്മി(കുഞ്ഞാറ്റ) നായിക

പ്രശസ്‌ത താരങ്ങളായ മനോജ് .കെ.ജയൻ- ഉർവ്വശി എന്നിവരുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് പ്രിയതമൻ.റെജി പ്രഭാകരൻ സംവിധാനം…

18 hours ago