Categories: BusinessIndia

രാജ്യത്തെ ഏറ്റവും വലിയ ഐ.പി.ഒ നടത്താനുള്ള നീക്കത്തില്‍ എല്‍.ഐ.സി

രാജ്യത്തെ ഏറ്റവും വലിയ ഐ.പി.ഒ യിലൂടെ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ ഓഹരികള്‍ വിപണിയിലെത്തിക്കാനുള്ള പ്രാഥമിക നീക്കമാരംഭിച്ചു. കേന്ദ്ര നിക്ഷേപ പൊതു ആസ്തി കൈകാര്യ വകുപ്പ് (ദീപം) ഇതിനായി രണ്ട് ഉപദേശക കമ്പനികളെ തേടി വിജ്ഞാപനമിറക്കി.

നിലവില്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ ഓഹരികള്‍ നൂറു ശതമാനവും കേന്ദ്ര സര്‍ക്കാരിന്റേതാണ്. 6-7 ശതമാനം ഓഹരി വിപണിയിലിറക്കിയാല്‍ 90000 കോടി രൂപ സമാഹരിക്കാന്‍ സര്‍ക്കാരിനു കഴിയുമെന്ന് ഓഹരി വിപണിയിലെ വിശകലന വിദഗ്ധര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.ഐ.പി.ഒ. നടത്തുന്നതിന് അനുയോജ്യമായ സമയം നിര്‍ണയിക്കുന്നതുള്‍പ്പെടെ സര്‍ക്കാരിന് വേണ്ട നിര്‍ദേശങ്ങളും സഹായങ്ങളും നല്‍കുന്നതിന് കണ്‍സള്‍ട്ടിങ് സ്ഥാപനങ്ങള്‍, നിക്ഷേപക ബാങ്കുകള്‍, മര്‍ച്ചന്റ്് ബാങ്കുകള്‍, സാമ്പത്തിക സ്ഥാപനങ്ങള്‍ എന്നിവയില്‍നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജൂലായ് 13-നകം അപേക്ഷ നല്‍കാനാണ് നിര്‍ദേശം. 

എയര്‍ ഇന്ത്യ, ബി പി സി എല്‍ ഉള്‍പ്പെടെയുള്ളവയുടെ ഓഹരി വില്‍പ്പനയ്ക്കു നടത്തിയ നീക്കം അനിശ്ചിതത്വത്തിലായതിനു പിന്നാലെയാണ് എല്‍ ഐ സി യുടെ ഐ.പി.ഒ നടത്താനുള്ള നടപടിക്കു തുടക്കമിട്ടിരിക്കുന്നത്. ഈ വര്‍ഷം 2.10 ലക്ഷം കോടി രൂപയാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ  ഓഹരി വില്‍പ്പനയിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ളതെങ്കിലും ഇതു സംബന്ധിച്ച നീക്കങ്ങള്‍ക്കെല്ലാം കോവിഡ് ഉള്‍പ്പെടെ പല പ്രതിബന്ധങ്ങളുമുണ്ടായി.

Newsdesk

Recent Posts

ഇൽഹാൻ ഒമർ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്

വാഷിംഗ്ടൺ: മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ഇൽഹാൻ ഒമർ അമേരിക്കയിൽ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.…

1 day ago

ഇന്ത്യയ്ക്ക് തിരിച്ചടി കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തിരികെ കൊണ്ടുവരും: യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ

വാഷിംഗ്ടൺ ഡിസി: വിദേശ രാജ്യങ്ങളിലുള്ള കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തന്നെ തിരികെ കൊണ്ടുവരാനും ഉപഭോക്തൃ സേവന നിലവാരം മെച്ചപ്പെടുത്താനുമുള്ള പുതിയ…

1 day ago

ഒക്ലഹോമയിൽ വിവാഹപ്രായം 18 ആയി ഉയർത്തുന്നു; സെനറ്റിൽ ബിൽ പാസായി

ഒക്ലഹോമ സിറ്റി: ഒക്ലഹോമയിൽ നിയമപരമായ വിവാഹപ്രായം 18 വയസ്സായി ഉയർത്തുന്നതിനുള്ള സുപ്രധാന ബിൽ (സെനറ്റ് ബിൽ 504) സംസ്ഥാന സെനറ്റ്…

1 day ago

ടെക്സസിലെ ഹാൽട്ടൺ സിറ്റി വെടിവെയ്പ്പ്; രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു

ഹാൽട്ടൺ സിറ്റി: ടെക്സസിലെ ഹാൽട്ടൺ സിറ്റിയിലുള്ള ബേർഡ്‌വിൽ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്റ്റ് സ്റ്റേഡിയം പാർക്കിംഗ് ലോറ്റിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ…

1 day ago

വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന തീയതി ഏപ്രിൽ 2

റിച്ചാർഡ്സൺ (ടെക്സസ്): മെയ് 2-ന് നടക്കുന്ന റിച്ചാർഡ്സൺ ബോണ്ട്, ചാർട്ടർ തിരഞ്ഞെടുപ്പുകളിൽ പങ്കാളികളാകാൻ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയം…

1 day ago

സുരക്ഷിതമല്ലാത്ത ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് പിഴ ചുമത്താൻ EU

ചൈനീസ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്കെതിരെ നടപടിയെടുക്കുന്നത് ഉൾപ്പെടെ, നിയമവിരുദ്ധമോ സുരക്ഷിതമല്ലാത്തതോ ആയ ഉൽപ്പന്നങ്ങൾ വിറ്റാൽ പിഴ ചുമത്താനുള്ള നിയമനിർമാണത്തിന് ഒരുങ്ങി യൂറോപ്യൻ…

1 day ago