രാജ്യത്തെ പലചരക്ക് ഫാഷന്‍ ഉത്പന്ന മേഖലയില്‍ ആധിപത്യം സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഫ്യൂച്ചര്‍ ഗ്രൂപ്പിനെ ഏറ്റെടുക്കാനൊരുങ്ങി റിലയന്‍സ്.
ബിഗ് ബസാര്‍, ബ്രാന്‍ഡ് ഫാക്ടറി എന്നിവ ഉള്‍പ്പെട്ട റീടെയ്ല്‍ ചെയിനുകളുടെ ഉടമസ്ഥരാണ് ഫ്യൂച്ചര്‍ ഗ്രൂപ്പ്. കമ്പനിയുടെ ബാധ്യതകളോടൊപ്പം 27,000 കോടി രൂപയ്ക്കായിരിക്കും റിലയന്‍സ് ഫ്യൂച്ചര്‍ ഗ്രൂപ്പിനെ ഏറ്റെടുക്കുക എന്നാണ് റിപ്പോര്‍ട്ട്.
ഇത് യാഥാര്‍ത്ഥ്യമായാല്‍ ബിഗ് ബസാര്‍, ഫുഡ്ഹാള്‍, നില്‍ഗിരിസ്, എഫ്ബിബി, സെന്‍ട്രല്‍, ഹെരിറ്റേജ് ഫുഡ്സ്, ബ്രാന്‍ഡ് ഫാക്ടറി തുടങ്ങിയ പ്രമുഖ റീടെയ്ല്‍ ചെയിനുകളും ലീ കൂപ്പര്‍ എന്ന വസ്ത്ര ബ്രാന്‍ഡും റിലയന്‍സിനു സ്വന്തമാകും.
രാജ്യത്താകമാനം 17,000ഓളം സ്റ്റോറുകളാണ് ഫ്യൂച്ചര്‍ ഗ്രൂപ്പിനുള്ളത്. ഫ്യൂച്ചര്‍ റീട്ടെയില്‍ ലിമിറ്റഡ്, ഫ്യൂച്ചര്‍ കണ്‍സ്യൂമര്‍, ഫ്യൂച്ചര്‍ ലൈഫ്‌സ്റ്റൈല്‍ ഫാഷന്‍സ്, ഫ്യൂച്ചര്‍ സപ്ലൈ ചെയിന്‍, ഫ്യൂച്ചര്‍ മാര്‍ക്കറ്റ് നെറ്റ് വര്‍ക്സ് എന്നിവയും കൈമാറ്റത്തിനു
മുന്‍പായി ഫ്യൂച്ചര്‍ എന്റര്‍പ്രൈസസുമായി ലയിക്കും. കടബാധ്യത വര്‍ധിച്ചതോടെയാണ് കിഷോര്‍ ബിയനിയുടെ ഫ്യൂച്ചര്‍ ഗ്രൂപ്പ് കൈമാറുന്നതിനെ കുറിച്ച് ആലോചിച്ചത്. 2019 സെപ്റ്റംബര്‍ മാസത്തിലെ കണക്കുകള്‍ പ്രകാരം ഗ്രൂപിന്റെ ബാധ്യത 12,778 കോടി രൂപയാണ്.
ഏകദേശം 30 ദശലക്ഷം യൂറോ ചെലവഴിച്ച് വികസിപ്പിച്ച ഐറിഷ് റെയിലിന്റെ പുതിയ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (TMS) നിർണായക സുരക്ഷാ…
നോർത്ത് അയർലണ്ടിലുടനീളമുള്ള റെസിഡന്റ് ഡോക്ടർമാർ ശമ്പള പുനഃസ്ഥാപനം ആവശ്യപ്പെട്ട് 24 മണിക്കൂർ പണിമുടക്കിന് തുടക്കമിട്ടു. തിങ്കളാഴ്ച രാവിലെ 7 മണിക്ക്…
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണമായ സുരക്ഷാ ഉത്തരവാദിത്തം ടെഹ്റാനിൽ മാത്രമാണെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഈ തന്ത്രപ്രധാനമായ…
പച്ചപ്പുല്ലുകളാൽ നിറഞ്ഞ ഒരു മലമുകളിൽ ഒരു നായയുമായി സന്തോഷത്തോടെ ഓടുന്ന രണ്ടു പെൺകുട്ടികൾ. ഒരു മലയോര ഗ്രാമത്തിൻ്റെ പ്രതീകമായി ഇവരെ…
സൗദി അറേബ്യയിലെ റാസ് തനൂറയിൽ സൗദി അരാംകോയുടെ ഹെലികോപ്റ്റർ തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന 14 പേരും മരിച്ചു. അപകടത്തിന്റെ കാരണം ഇതുവരെ…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന മാസ് ആക്ഷൻ ത്രില്ലർ ചിത്രമായ വരവ് ജൂലൈ പതിനാറിന് എത്തുന്നു. ഓൾഗ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ…