Categories: India

പാഠപുസ്തകങ്ങളില്‍ നിന്ന് ടിപ്പു സുല്‍ത്താനെയും മുഹമ്മദ് നബിയെയും യേശുക്രിസ്തുവിനെയും ഒഴിവാക്കിയതില്‍ പ്രതിഷേധവുമായി ഡി.കെ ശിവകുമാര്‍

ബംഗളൂരു: പാഠപുസ്തകങ്ങളില്‍ നിന്ന് ടിപ്പു സുല്‍ത്താനെയും മുഹമ്മദ് നബിയെയും യേശുക്രിസ്തുവിനെയും ഒഴിവാക്കിയതില്‍ പ്രതിഷേധവുമായി കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍. ബി.ജെ.പി വിചാരിച്ചാല്‍ ചരിത്രത്തെ വളച്ചൊടിക്കാനാകില്ലെന്ന് ശിവകുമാര്‍ പറഞ്ഞു.

‘ ടിപ്പു ജയന്തി അവര്‍ ആഘോഷിക്കുകയോ ആഘോഷിക്കാതിരിക്കുകയോ ചെയ്യട്ടെ. അതല്ല് വിഷയം. പക്ഷെ ചരിത്രം ചരിത്രമാണ്. ഇതിനോട് അംഗീകരിക്കാനാവില്ല’, ഡി.കെ ശിവകുമാര്‍ പറഞ്ഞു.

ജോയിന്റ് കമ്മിറ്റി സെഷനില്‍ പങ്കെടുത്ത് ഇന്ത്യയുടെ പ്രസിഡന്റ് തന്നെ ടിപ്പുവിനെ സ്തുതിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഭരണഘടന ലോകമൊന്നാകെ അംഗീകരിച്ചിട്ടുള്ള ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ കര്‍ണാടകയിലെ പാഠപുസ്തകങ്ങളില്‍ നിന്ന് മൈസൂരു ഭരണാധികാരികളായിരുന്ന ഹൈദരാലിയെയും ടിപ്പു സുല്‍ത്താനെയും കുറിച്ചുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കിയിരുന്നു. മുഹമ്മദ് നബി, യേശു ക്രിസ്തു എന്നിവരെകുറിച്ച് വിശദീകരിക്കുന്ന പാഠഭാഗങ്ങളും ഭരണഘടനയെക്കുറിച്ചുള്ള ഭാഗങ്ങളും പുതിയ സംസ്ഥാന ബോര്‍ഡ് സിലബസില്‍നിന്നും നീക്കം ചെയ്തിട്ടുണ്ട്.

കൊവിഡിനെ തുടര്‍ന്ന് സെപ്റ്റംബര്‍ ഒന്നിന് അധ്യയനം ആരംഭിച്ച് 120 പഠന ദിവസങ്ങള്‍ ലഭിക്കുന്ന രീതിയില്‍ സിലബസിലെ 30 ശതമാനം പാഠഭാഗങ്ങള്‍ വെട്ടിക്കുറക്കുകയാണ് ചെയ്തതെന്നും 2020-21വര്‍ഷത്തേക്ക് മാത്രമാണിതെന്നുമാണ് കര്‍ണാടക പബ്ലിക് ഇന്‍സ്ട്രക്ഷന്‍ വകുപ്പ് വിശദീകരിക്കുന്നത്.

ഒന്ന് മുതല്‍ പത്താം ക്ലാസ് വരെയുള്ള ക്ലാസുകളിലേക്കുള്ള പുതുക്കിയ സിലബസ് തിങ്കളാഴ്ചയാണ് കര്‍ണാടക ടെക്‌സ് ബുക്ക് സൊസൈറ്റിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.

അതേസമയം കൊവിഡ് മറയാക്കി ബി.ജെ.പി സര്‍ക്കാര്‍ ഹിന്ദുത്വ അജണ്ട നടപ്പാക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ടിപ്പു സുല്‍ത്താനെക്കുറിച്ചുള്ള പാഠഭാഗം ഒഴിവാക്കാന്‍ നേരത്തേയും ബി.ജെ.പി സര്‍ക്കാര്‍ ശ്രമം നടത്തിയിരുന്നു.

ഏഴാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രത്തിലെ അഞ്ചാം അധ്യായത്തിലെയും പത്താം ക്ലാസിലെ അഞ്ചാം അധ്യായത്തിലെയും മൈസൂരുവിന്റെ ചരിത്രത്തെക്കുറിച്ചും ഹൈദരാലിയെക്കുറിച്ചും ടിപ്പു സുല്‍ത്താനെക്കുറിച്ചും വിശദീകരിക്കുന്ന ഭാഗങ്ങളാണ് ഒഴിവാക്കിയത്. ഈ പാഠഭാഗത്തിന് പ്രത്യേക ക്ലാസ് ആവശ്യമില്ലെന്നും അസൈന്‍മന്റെ് നല്‍കുമെന്നുമാണ് വിശദീകരണം.

ഏഴാം ക്ലാസിലെ ഭരണഘടനയെക്കുറിച്ചുള്ള ഭാഗം, ആറാം ക്ലാസിലെ യേശു ക്രിസ്തുവിനെയും മുഹമ്മദ് നബിയെയും കുറിച്ചുള്ള ഭാഗം എന്നിവയും ഒഴിവാക്കിയിട്ടുണ്ട്. ഇവരെക്കുറിച്ച് ഒമ്പതാം ക്ലാസില്‍ വീണ്ടും പഠിക്കാനുണ്ടെന്ന് ചൂണ്ടികാട്ടിയാണ് ഒഴിവാക്കിയത്.

Newsdesk

Recent Posts

കൃപാസനം അയർലൻഡ് വാർഷിക അഖണ്ഡ ജപമാല ഒക്ടോബർ 24-ന്

Knock : കൃപാസനം അയർലൻഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വാർഷിക അഖണ്ഡ ജപമാല യജ്ഞം 2026 ഒക്ടോബർ 24 ശനിയാഴ്ച പ്രശസ്ത…

4 hours ago

അയർലണ്ടിൽ വൈദ്യുതി നിരക്ക് വീണ്ടും ഉയരും; സെപ്റ്റംബറിൽ Pinergy 7.6% വർധന പ്രഖ്യാപിച്ചു

അയർലണ്ടിലെ ഉപഭോക്താക്കൾക്ക് വൈദ്യുതി നിരക്കിൽ വീണ്ടും വർധന. സെപ്റ്റംബർ 14 മുതൽ വൈദ്യുതി നിരക്ക് 7.6% ഉയർത്തുമെന്ന് Pinergy പ്രഖ്യാപിച്ചു.…

6 hours ago

നീലക്കണ്ണകളുള്ളൊരു വെൺമേഘപക്ഷി… ലോ ആൻ്റ് ഓർഡറിലെ ആദ്യ വീഡിയോ ഗാനമെത്തി

നീലക്കണ്ണുകളുള്ളൊരു വെൺ മേഘ പക്ഷി.... വാനിൽ ചിറകുവിരിച്ചു പറക്കും... മോഹം കൊണ്ടു പണിഞ്ഞൊരു കൊട്ടാരക്കെട്ടിൽ... മേലേ.. വെൺ കെച്ചക്കൊടി പാറുന്നുണ്ടല്ലോ…

7 hours ago

ജീവിതച്ചെലവ് കുറയുന്നില്ല; അയർലണ്ടിൽ വൈദ്യുതി-വാടക നിരക്കുകൾ ഉയരുന്നു

വൈദ്യുതി നിരക്കുകളിലെയും വാടകയിലെയും വർധനയ്ക്കൊപ്പം ഹോം ഹീറ്റിംഗ് ഓയിലിന്റെ വില കുത്തനെ ഉയർന്നതും അയർലണ്ടിലെ കുടുംബങ്ങളുടെ ജീവിതച്ചെലവ് സമ്മർദം വർധിപ്പിക്കുന്നു.…

9 hours ago

ജൂലൈയിലെ പണപ്പെരുപ്പം 3.4%; വൈദ്യുതി, ഭവന ചെലവുകൾ ഉയർന്നു

അയർലണ്ടിലെ വാർഷിക ഉപഭോക്തൃ വിലപ്പണപ്പെരുപ്പം ജൂലൈയിലും 3.4 ശതമാനത്തിൽ തുടർന്നതായി Central Statistics Office (CSO) പുറത്തുവിട്ട പുതിയ കണക്കുകൾ.…

1 day ago

ഡൽഹി വിമാനത്തിലുണ്ടായ അപകടം; സുപ്രധാന നടപടിയുമായി എയർ ഇന്ത്യ

ഡൽഹി: എല്ലാ പൈലറ്റുമാർക്കും നിർബന്ധിത മയക്കുമരുന്ന് പരിശോധന നടത്താൻ നീക്കവുമായി എയർ ഇന്ത്യ. നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് അനുവദനീയമല്ലാത്ത ഏതെങ്കിലും…

1 day ago