തിരുവനന്തപുരം: കഴിഞ്ഞ ദിവസം കെ.എസ്.എഫ്.ഇ യില്‍ റെയ്ഡ് നടത്തിയതിനെക്കുറിച്ച് വലിയ ചര്‍ച്ചകളും വിവാദങ്ങളും ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ ചിട്ടിയെക്കുറിച്ചോ, അവയുടെ രീതികളെക്കുറിച്ചോ വ്യക്തതയും ധാരണയുമില്ലാത്ത ഉദ്യോഗസ്ഥന്മാരാണ് റെയ്ഡിന് വന്നിരുന്നതെന്ന് കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ ഫിലിപ്പോസ് തോമസ് വ്യക്തമാക്കി. അവര്‍ മുന്‍ധാരണ പ്രകാരം കുറെ ചോദ്യങ്ങളുമായി വന്നതല്ലാതെ കൃത്യമായി എന്താണ് നടക്കുന്നത് എന്ന് പറഞ്ഞിട്ടും അവര്‍ക്ക് വ്യക്തമായി ഉള്‍ക്കൊള്ളായിട്ടുണ്ടോ എന്ന് സംശയമാണ് എന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്നലത്തെ റെയ്ഡിന് ശേഷം 36 ബ്രാഞ്ചുകളിലെ ആഭ്യന്തര ഓഡിറ്റിങ് പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഗൗരവപരമായ വീഴ്ചകളൊന്നും ഒരു ബ്രാഞ്ചിലും സംഭവിച്ചിട്ടില്ല. ദൈനംദിന ജിസ്റ്ററുകളിലെ എന്‍ട്രികള്‍ പൂര്‍ത്തിയാക്കാത്തതല്ലാതെ ഗൗരവമായ വീഴ്ചകളൊന്നും കണ്ടെത്തിയിട്ടില്ല. ഇതൊന്നുമല്ലാതെ ഗൗരവപരമായ വീഴ്ചകള്‍ വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അതവര്‍ റിപ്പോര്‍ട്ട് ചെയ്യട്ടേ അപ്പോള്‍ അതെക്കുറിച്ച് വിശദീകരണവും എക്പ്ലനേഷനും നല്‍കാമെന്നാണ് ഫിലിപ്പോസ് തോമസ് പറയുന്നത്.
തെഹ്‌റാൻ: ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് കുറോഷ് കെയ്‌വാനി എന്നയാളെ ഇറാൻ വധശിക്ഷയ്ക്ക് വിധേയനാക്കി. ഇറാനിലെ…
വാഷിംഗ്ടൺ, ഡിസി (മാർച്ച് 18, 2026): ഇറാനുമായുള്ള യുദ്ധം മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോൾ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സൈനിക അധികാരങ്ങൾ…
ഷിക്കാഗോ: അമേരിക്കൻ രാഷ്ട്രീയത്തിൽ ശ്രദ്ധേയനായ ഇന്ത്യൻ വംശജൻ രാജ കൃഷ്ണമൂർത്തിക്ക് ഇലനോയി സെനറ്റ് പ്രൈമറി തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തിരിച്ചടി. വൻ…
വാഷിംഗ്ടൺ, ഡിസി: ഇറാാനെതിരെയുള്ള സൈനിക നടപടിയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പിന്തുണച്ച് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗാബാർഡ് രംഗത്തെത്തി.…
വിസ്‌കോൺസിൻ : വിസ്‌കോൺസിനിൽ മൂന്ന് വർഷം മുമ്പ് നവജാത ശിശുവായിരുന്ന സ്വന്തം മകളെ ക്രൂരമായി വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ യുവാവിന്…
ലോകമെമ്പാടുമുള്ള മലയാളികളെ കോർത്തിണക്കുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ (WMF) അയർലണ്ട് കൗൺസിലിന് പുതിയ നേതൃത്വം. അയർലണ്ടിലെ മലയാളി സമൂഹത്തിന്റെ വളർച്ചയും…