gnn24x7

ചിട്ടിയെക്കുറിച്ച് ധാരണയില്ലാത്ത ഉദ്യോഗസ്ഥരാണ് റെയ്ഡിന് വന്നതെന്ന് കെ.എസ്.എഫ്.ഇ ചെയര്‍മാന്‍

0
428
gnn24x7

തിരുവനന്തപുരം: കഴിഞ്ഞ ദിവസം കെ.എസ്.എഫ്.ഇ യില്‍ റെയ്ഡ് നടത്തിയതിനെക്കുറിച്ച് വലിയ ചര്‍ച്ചകളും വിവാദങ്ങളും ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ ചിട്ടിയെക്കുറിച്ചോ, അവയുടെ രീതികളെക്കുറിച്ചോ വ്യക്തതയും ധാരണയുമില്ലാത്ത ഉദ്യോഗസ്ഥന്മാരാണ് റെയ്ഡിന് വന്നിരുന്നതെന്ന് കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ ഫിലിപ്പോസ് തോമസ് വ്യക്തമാക്കി. അവര്‍ മുന്‍ധാരണ പ്രകാരം കുറെ ചോദ്യങ്ങളുമായി വന്നതല്ലാതെ കൃത്യമായി എന്താണ് നടക്കുന്നത് എന്ന് പറഞ്ഞിട്ടും അവര്‍ക്ക് വ്യക്തമായി ഉള്‍ക്കൊള്ളായിട്ടുണ്ടോ എന്ന് സംശയമാണ് എന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്നലത്തെ റെയ്ഡിന് ശേഷം 36 ബ്രാഞ്ചുകളിലെ ആഭ്യന്തര ഓഡിറ്റിങ് പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഗൗരവപരമായ വീഴ്ചകളൊന്നും ഒരു ബ്രാഞ്ചിലും സംഭവിച്ചിട്ടില്ല. ദൈനംദിന ജിസ്റ്ററുകളിലെ എന്‍ട്രികള്‍ പൂര്‍ത്തിയാക്കാത്തതല്ലാതെ ഗൗരവമായ വീഴ്ചകളൊന്നും കണ്ടെത്തിയിട്ടില്ല. ഇതൊന്നുമല്ലാതെ ഗൗരവപരമായ വീഴ്ചകള്‍ വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അതവര്‍ റിപ്പോര്‍ട്ട് ചെയ്യട്ടേ അപ്പോള്‍ അതെക്കുറിച്ച് വിശദീകരണവും എക്പ്ലനേഷനും നല്‍കാമെന്നാണ് ഫിലിപ്പോസ് തോമസ് പറയുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here