തിടര്‍ച്ചയായ രണ്ടാം ദിവസവും കേരളത്തില്‍ സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു. ഓഗസ്റ്റ് 11 ന് രാവിലെ ഒരു പവന് 400 രൂപ കുറഞ്ഞ് 41200 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാമിന് 5150 രൂപയാണ് ഇന്നത്ത നിരക്ക്. കഴിഞ്ഞ ഒരാഴ്ച കാലം കൊണ്ട് വന്ന ഇടിവാണിത്.
രണ്ട് ദിവസത്തിനിടെ തന്നെ സ്വര്‍ണ വിലയില്‍ പവന് 800 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. ഓഗസ്റ്റ് മാസത്തെ ഏറ്റവും ഉയര്‍ന്ന വില പവന് 42000 രൂപയായിരുന്നു. ചരിത്രത്തിലെ തന്നെ എക്കാലത്തെയും ഉയര്‍ന്ന സ്വര്‍ണവിലയാണിത്. മൂന്നു ദിവസം കൊണ്ടാണ് അതില്‍ ഇടിവുണ്ടായിട്ടുള്ളത്.
ഇന്ത്യന്‍ വിപണിയിലും ആഗോള വിപണിയിലും ഇന്ന് സ്വര്‍ണവില ഇടിഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ വിപണികളില്‍ ഇന്ന് സ്വര്‍ണ്ണത്തിന്റെ മാത്രമല്ല ള്ളിയുടെയും വില ഇടിഞ്ഞിട്ടുണ്ട്. എംസിഎക്‌സില്‍ ഒക്ടോബര്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 0.63 ശതമാനം ഇടിഞ്ഞ് 54,600 രൂപയിലെത്തി. മൂന്ന് ദിവസത്തിനുള്ളില്‍ ഇത് രണ്ടാമത്തെ ഇടിവാണ്. എംസിഎക്സിലെ സില്‍വര്‍ ഫ്യൂച്ചറുകള്‍ ഒരു ശതമാനം കുറഞ്ഞ് കിലോയ്ക്ക് 74,700 രൂപയിലെത്തി.
ആഗോള വിപണിയില്‍ ഡോളറിന്റെ സമ്മര്‍ദ്ദം വില ഇടിവ് വരാന്‍ കാരണമായിട്ടുണ്ട്. സ്പോട്ട് സ്വര്‍ണ വില 0.3 ശതമാനം ഇടിഞ്ഞ് 2,021.32 ഡോളറിലെത്തി. യുഎസ് ഫ്യൂച്ചേഴ്‌സ് 0.3 ശതമാനം ഇടിഞ്ഞ് 2,033.60 ഡോളറിലെത്തി. വെള്ളി വില ഔണ്‍സിന് 1.2 ശതമാനം ഇടിഞ്ഞ് 28.81 ഡോളറിലും പ്ലാറ്റിനം 0.9 ശതമാനം ഇടിഞ്ഞ് 978.10 ഡോളറിലുമെത്തി.
The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…