രാജസ്ഥാനിലെ സിക്കര്‍ ജില്ലയിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിച്ച് പ്രസിഡന്‍റായ 97കാരിയാണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരം. സിക്കര്‍ ജില്ലയിലെ പുരനവാസ് ഗ്രാമപഞ്ചായത്തില്‍ നടന്ന തിരഞ്ഞെടുപ്പിലാണ് 97കാരിയായ ദിവ്യ ദേവി വിജയിച്ചത്.
തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥിയായ ആര്‍തി മീണയെ 207 വോട്ടുകള്‍ക്ക് പിന്നിലാക്കിയാണ് ദിവ്യ ദേവിയുടെ വിജയം. 843 വോട്ടുകളാണ് ദിവ്യ ദേവിയ്ക്ക് ലഭിച്ചത്. ആര്‍തി മീണയ്ക്ക് 636 വോട്ടുകളും.
4,200 വോട്ടര്‍മാരുള്ള പഞ്ചായത്തിലെ 2,856 വോട്ടർമാരാണ് ഈ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സമ്മതിദാന അവകാശം വിനിയോഗിച്ചത്. 11 പേരാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതായത്, 1990ല്‍ ദിവ്യാ ദേവിയുടെ ഭര്‍ത്താവ് ഇതേ പഞ്ചായത്തില്‍ പ്രസിഡന്‍റായി സേവനം അനുഷ്ഠിച്ചിരുന്നു. 87 പഞ്ചായത്ത് സമിതികളിലെ 2,726 ഗ്രാമപഞ്ചായത്തുകളിലെ 26,800 വാർഡുകളിലാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട പോളിംഗ് നടന്നത്.
48,49,232 പുരുഷന്മാരും 44,71,405 വനിതകളും ഉൾപ്പെടെ ആകെ 93,20,684 വോട്ടർമാരാണ് ഉണ്ടായിരുന്നത്. 17,242 പേരാണ് സര്‍പഞ്ച് പഞ്ച് തസ്തികയിലേക്ക് 42,000 സ്ഥാനാർത്ഥികളും തിരഞ്ഞെടുപ്പിൽ മത്സരരംഗത്തുണ്ടായിരുന്നു.
സർപഞ്ച് തസ്തികയിലേക്ക് 17,242 പേരും പഞ്ച് തസ്തികയിലേക്ക് 42,000 സ്ഥാനാർത്ഥികളും തിരഞ്ഞെടുപ്പിൽ മത്സര രംഗത്തുണ്ടായിരുന്നു.
The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…