Buzz News

വാക്‌സിന്‍ പരീക്ഷണത്തിനെതിരെ യുവാവ് പരാതിപ്പെട്ടു : 100 കോടി മാനനഷ്ടകേസുമായി സെറം

ചെന്നൈ: കോവിഡ് വാക്‌സിനേഷന്‍ പരീക്ഷണത്തില്‍ ഉള്‍പ്പെട്ട യുവാവ് വാക്‌സിനേഷന്‍ പരീക്ഷണത്തിനെതിരെ തിരിഞ്ഞു. കോവിഷീല്‍ഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെക്കണമെന്നായിരുന്നു യുവാവിന്റെ ആവശ്യം. എന്നാല്‍ ഇതിനെതിരെ പൂനയിലെ സെറം ഇന്‍സ്റ്റ്യൂട്ട് പരാതിയും മാനനഷ്ടകേസും ചാര്‍ജ് ചെയ്തു. യുവാവ് താന്‍ സെറം പരീക്ഷത്തില്‍ പങ്കെടുത്തുവെന്നും തനിക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടായെന്നും കാണിച്ച് സെറത്തിനെതിരെ 5 കോടിയുടെ നഷ്ടപരിഹാര കേസാണ് കൊടുത്തത്. ഇതിനെതിരെയാണ് സെറം വാസ്തവ വിരുദ്ധമായി രൂപ തട്ടാനെന്ന വ്യാജ്യേന കെട്ടിച്ചമച്ച കഥയാണെന്ന് പറഞ്ഞ് അയാള്‍ക്കെതിരെ 100 കോടിയുടെ മാനഷ്ടകേസ് ഫയല്‍ ചെയ്തത്.

ചെനൈന്നയിലാണ് സംഭവം നടക്കുന്നത്. ശ്രീ രാമചന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് എന്ന സ്ഥാപനത്തില്‍ നിന്ന് ഒക്ടോബറിലാണ് കോവിഡ് വാസ്‌കിനേഷന്‍ പരീക്ഷണത്തില്‍ ഈ യുവാവ് പങ്കാളിയായിരുന്നത്. എന്നാല്‍ തനിക്ക് ഇത് സ്വീകരിക്കപ്പെട്ടതിന് ശേഷം ശരീരികമായ പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും നാഡ്യൂവ്യൂഹവുമായി ബന്ധപ്പെട്ടും മാശാസ്ത്രപരമായും തന്നെ അത് ബാധിച്ചുവെന്നുമാണ് യുവാവിന്റെ പരാതി. ആയതിനാല്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് തനിക്ക് 5 കോടി നഷ്ടപരിഹാരം തരണമെന്നും വാക്‌സിനേഷന്‍ പരീക്ഷണങ്ങന്‍ നിര്‍ത്തിവെക്കണമെന്നുമായിരുന്നു യുവാവിന്റെ പരാതി.

എന്നാല്‍ യുവാവിന്റെ ആരോഗ്യ സ്ഥിതിയില്‍ തങ്ങള്‍ക്ക് ആകുലതയുണ്ട്. എന്നാല്‍ അത് കോവിഡ് വാക്‌സിനേഷന്‍ ഉപയോഗിച്ചതുകൊണ്ടല്ല എന്നാണ് സെറത്തിന്റെ വാദം. എന്നാല്‍ വാസ്തവത്തില്‍ തന്റെ ആരോഗ്യ പ്രശ്‌നങ്ങളെ യുവാവ് ഇതുമായി കൂടിചേര്‍ക്കുകയാണ് ഉണ്ടായത്. ഇപ്പോഴുന്ന ഈ അവസരം മുതലെടുത്ത് ലോകോത്തോത്തര കമ്പനിക്ക് ചീത്തപ്പേര് ഉണ്ടാകുമെന്ന് ഭയന്ന് തനിക്ക് ഉടനെ പണം തന്നുകൊള്ളും എന്ന യുവാവിന്റെ ധാരണയാണ് ഇത്തരത്തില്‍ ആവശ്യങ്ങള്‍ ഉന്നയിച്ചതിന്റെ പിന്നിലുള്ളതെന്ന് സെറം അവകാശപ്പെട്ടു.

എന്നാല്‍ പരാതിക്കാരന്റെ ആരോഗ്യ പ്രശ്‌നവും വാക്‌സിനേഷന്‍ പരീക്ഷണത്തിനും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നാണ് പ്രഥമിക പരിശോധനയിലെ തെളിഞ്ഞു വന്നതെന്ന് ഐ.സി.എം.ആറും വ്യക്തമാക്കിയ സ്ഥിതിക്ക് ഒക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും ആസ്‌ടെട്രനെക്ക എന്നിവയും പൂനയിലെ സെറവും ചേര്‍ന്നാണ് കോവാക്‌സിന്‍ കോവിഷീല്‍ഡ് വികസിപ്പിക്കുന്നത്.

Newsdesk

Recent Posts

നിങ്ങളുടെ ടാക്സ് റീഫണ്ട് ഇനിയും ക്ലെയിം ചെയ്തില്ലേ.?

നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…

10 hours ago

ലിമെറിക്ക്, ടിപ്പററി, മൊണാഗൻ, എന്നിവിടങ്ങളിൽ നടന്ന വാഹനാപകടങ്ങളിൽ മൂന്ന് മരണം

ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…

11 hours ago

സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന ‘സാഹിതീയം- പുസ്തക ചർച്ച’

സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…

14 hours ago

2021 ടാക്സ് റീഫണ്ട് ക്ലെയിമിനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും

2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…

14 hours ago

നാഷണൽ ചൈൽഡ്കെയർ സ്കീം: വരുമാന പരിധിയിലെ മാറ്റം 47,000 കുടുംബങ്ങൾക്ക് പ്രയോജനം നൽകും

അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…

1 day ago

Monzoക്ക് സെൻട്രൽ ബാങ്കിൽ നിന്ന് സമ്പൂർണ ബാങ്കിംഗ് ലൈസൻസ് ലഭിച്ചു

യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…

2 days ago