ചെന്നൈ: നടന് വിജയുടെ പേരില് വിജയുടെ അച്ഛനായ എസ് എസ് ചന്ദ്രശേഖര് പുതിയ രാഷ്ട്രീയ പാര്ട്ടി പ്രഖ്യാപിച്ചു. പക്ഷേ പ്രഖ്യാപനത്തോടെ മകനായ വിജയ് ശക്തമായ എതിര്പ്പ് പ്രകടിപ്പിച്ചു. തമിഴ്നാട്ടിലെ സൂപ്പര്സ്റ്റാറായ വിജയ് തന്റെ പേരില് ഒരു പാര്ട്ടി ഉണ്ടാക്കുന്നു എന്നുള്ള ഒരു അഭ്യൂഹം മുന്പേ തന്നെ നിലനില്ക്കേ പെട്ടെന്നായിരുന്നു എസ് എ ചന്ദ്രശേഖരന് വിജയുടെ പേരിലുള്ള പുതിയ പാര്ട്ടിയുടെ പ്രഖ്യാപനം .
എന്നാല് പ്രഖ്യാപനത്തോടും പാര്ട്ടിയോടും ശക്തമായ എതിര്പ്പാണ് വിജയ് പ്രകടിപ്പിച്ചത്. തന്റെ പേരോ ചിത്രങ്ങളോ സ്ഥാനമാനങ്ങളോ ദുരുപയോഗം ചെയ്താല് ആരുതന്നെയായാലും ശക്തമായ നടപടി സ്വീകരിക്കുമെന്ന് വിജയ് പ്രഖ്യാപിച്ചു. അഖിലേന്ത്യ ദളപതി വിജയ് മക്കള് ഇയക്കം എന്ന പേരില് പാര്ട്ടി ഔദ്യോഗികമായി രജിസ്റ്റര്ചെയ്യാന് തിരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ സമര്പ്പിച്ച് അപ്പോഴാണ് ഈ വിവരം പുറത്തറിയുന്നത്.
ഒരു കുടുംബപാര്ട്ടി ആയിട്ടാണ് ഇത് രൂപംകൊണ്ടത്. നടന്റെ അച്ഛന് പാര്ട്ടിയുടെ ജനറല് സെക്രട്ടറിയും അമ്മ പാര്ട്ടിയുടെ ഖജാന്ജി യുമാണ്. ഇവരുമായിട്ട് വളരെ അടുത്ത ബന്ധമുള്ള കുടുംബസുഹൃത്തായ പത്മനാഭനാണ് പാര്ട്ടിയുടെ പ്രസിഡണ്ട് . എന്നാല് പാര്ട്ടി ആരംഭിച്ചത് തന്റെ സ്വന്തം ഇഷ്ടപ്രകാരം ആണെന്ന് എസ് എ ചന്ദ്രശേഖര് വെളിപ്പെടുത്തി. എന്നാല് വിജയുമായി തനിക്ക് ഇതും ആയിട്ട് ഒരു ബന്ധമുണ്ടായിരുന്നില്ലെന്നും വിജയോട് ഇത്തരം കാര്യങ്ങള് സൂചിപ്പിച്ചിട്ടില്ല ഇത് സംഭവിച്ചത് എന്നും ചന്ദ്രശേഖര് വെളിപ്പെടുത്തി.
വിജയുടെ പേരിലുണ്ടായിരുന്ന ഈ പാര്ട്ടിയുടെ രൂപീകരണത്തിന് പിന്നില് അതില് അദ്ദേഹത്തിന്റെ തന്നെ ഫാന്സ് അസോസിയേഷന് ആണ് മുന്കൈ എടുത്തിരിക്കുന്നത്. എന്നാല് ഈ ഫാന്സ് അസോസിയേഷനും വിജയയുടെ അനുമതിയോടുകൂടി ആയിരുന്നില്ല ആരംഭിച്ചിരുന്നത് പിന്നീട് സംഘടന വളര്ന്നു വലുതാവുക യായിരുന്നു.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…