കൊച്ചി: കഴിഞ്ഞ ദിവസം ലുലുമാളില്‍ രണ്ട് യുവാക്കള്‍ നടിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവം സോഷ്യല്‍ മീഡിയയില്‍ നടി വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് പോലീസ് സ്വയമേധയാ കേസെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ യുവാക്കളുടെ സി.സി.ടിവി ദൃശ്യങ്ങള്‍ പോലീസ് സോഷ്യല്‍ മീഡിയയിലൂടെ പൊതുജനങ്ങളിലേക്ക് പുറത്തു വിട്ടു. തുടര്‍ന്ന് പെരിന്തല്‍മണ്ണ സ്വദേശികളായ രണ്ട് യുവാക്കളാണ് ഇതിന് പിന്നിലെത്ത് വിവരം ലഭ്യമായി.
തുടര്‍ന്ന് പ്രതികള്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി മാപ്പപേഷക്ഷിച്ചു. തങ്ങള്‍ക്ക് അറിയാതെ സംഭവിച്ചതു പോയതെന്നാണ് അവരുടെ വാദഗതി. ഇതിനിടെ പ്രതികള്‍ക്ക് വേണ്ടി അഡ്വക്കറ്റ് ഹൈക്കോടതിയില്‍ ഒരു മുന്‍കൂര്‍ ജാമ്യാപേക്ഷയും നല്‍കിയിരുന്നു. പെരിന്തല്‍മണ്ണ സ്വദേശികളായ ആദിലും ഇര്‍ഷാദുമാണ് പ്രതികള്‍. മാധ്യമങ്ങളിലൂടെ വിവരം പുറത്തു വന്നതോടെ രണ്ടുപേര്‍ക്കും പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത സാഹചര്യമാണെന്നാണ് അവര്‍ പറയുന്നത്. തങ്ങള്‍ അത്രവലിയ തെറ്റുകളൊന്നും ചെയ്തിട്ടില്ലെന്നും പ്രതികള്‍ പറയുന്നു.
എന്നാല്‍ വൈകുന്നേരം കളമശേരി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങാനെത്തിയ യുവാക്കളെ പോലീസ് കുസാറ്റ് പരിസരത്തുവച്ച് പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ പേരില്‍ ഇപ്പോള്‍ കേസ് എടുത്തിട്ടില്ല. നടി ഇവരെ തിരിച്ചറിഞ്ഞതിന് ശേഷം മാത്രമായിരിക്കും അവരുടെ പേരില്‍ കേസ് എടുക്കുകയുള്ളൂ എന്നും ശേഷം അവരെ കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് വെളിപ്പെടുത്തി.
ന്യൂയോർക്ക്: സഭയുടെയും സമൂഹത്തിന്റെയും സമഗ്രമായ സുസ്ഥിതി ലക്ഷ്യമിട്ട് നോർത്ത് അമേരിക്ക - യൂറോപ്പ് മാർത്തോമ ഭദ്രാസനം വിഭാവനം ചെയ്ത "Faith…
ഓസ്റ്റിൻ: നഗരത്തിലെ ഒരു കെട്ടിടം കൊള്ളയടിച്ച കേസിൽ ഒളിവിൽ കഴിയുന്ന പ്രതിയെ കണ്ടെത്താൻ ഓസ്റ്റിൻ പോലീസ് ഡിപ്പാർട്ട്മെന്റ് പൊതുജനങ്ങളുടെ സഹായം…
കനത്ത മഞ്ഞുവീഴ്ചയെയും റോഡുകളിലെ മഞ്ഞിനെയും (Ice) തുടർന്ന് നോർത്ത് ടെക്സാസിലെ പ്രധാന സ്കൂൾ ഡിസ്ട്രിക്റ്റുകൾ വ്യാഴാഴ്ചയും (ജനുവരി 29, 2026)…
റെയിൽവേ ലെവൽ ക്രോസിംഗിലെ ആദ്യത്തെ റെഡ് ലൈറ്റ് ക്യാമറ, ഡബ്ലിൻ 4 ലെ മെറിയോൺ ഗേറ്റിൽ നാളെ മുതൽ പ്രവർത്തനം…
അനൂപ് മേനോൻ ഇൻവസ്റ്റിഗേറ്റീവ് ഓഫീസറായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന "ഈ തനിനിറം" എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.…
യൂറോയുമായുള്ള വിനിമയത്തിൽ ഇന്ത്യൻ രൂപയ്ക്ക് റെക്കോർഡ് തകർച്ച. ഒരു യൂറോയ്ക്ക് 110.04 രൂപയായിരുന്നു ഇന്നലെത്തെ നിരക്ക്. ഇന്നും നിരക്കിൽ മാറ്റമില്ല.…