ഗോവ: ഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ വിജയത്തോടെ തുടങ്ങാമെന്ന കേരളത്തിൻറെ പ്രത്യാശകൾക്ക് തിരശീലവീണു. ഉദ്ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് മോഹൻ ബഗാനോട് പരാജയം സമ്മതിച്ചു. അത്യധികം വാശിയേറിയ മത്സരത്തിൽ അതിൽ 67 മിനിറ്റിൽ റോയ് കൃഷ്ണ നേടിയ ഗോളിലാണ് കൊൽക്കത്ത ടീമിന് ജയം സമ്മാനിച്ചത്.
എന്നാൽ കേരളത്തിൻറെ പരിശീലകനായ കിബു വികുന്നയ്ക്ക് ഈ ദിനം വളരെ മോശപ്പെട്ടതായി . അദ്ദേഹത്തിൻറെ 49 ആം ജന്മദിനം തോൽവിയുടെ കൈപ്പേറിയ ദിനം ആയി മാറി. കേരള ബ്ലാസ്റ്റേഴ്സിന് ശക്തിയേറിയ ഒരു മുന്നേറ്റ മോ നല്ല ഒരു ഷോട്ട് പോലും എതിർ പോസ്റ്റിലേക്ക് എത്തിക്കാൻ സാധ്യമായില്ല എന്നതും അതും സങ്കടകരം ആയി മാറി. അതേസമയം കഴിഞ്ഞ രണ്ട് സീസണുകളിലും ഉദ്ഘാടന മത്സരത്തിൽ കേരളബ്ലാസ്റ്റേഴ്സ്നോട് തോറ്റ എ.ടി.കെ യ്ക്ക് ഇത് ഒരു തിരിച്ചടിയായി ഈ മത്സരത്തിൽ കാണാം. കൂടാതെ മോഹൻബഗാനുമായി ലയിച്ചതിനു ശേഷം നടക്കുന്ന ആദ്യത്തെ മത്സരത്തിൽ നല്ല വിജയം നേടാനും അവർക്കായി .
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…