Buzz News

പാര്‍വ്വതിയുടെ രാജി അമ്മ സ്വീകരിച്ചു

കൊച്ചി: ഇന്നലെ നടന്ന അമ്മയുടെ യോഗത്തില്‍ പാര്‍വ്വതി തിരുവോത്തിന്റെ രാജി നിരുപാധികം സ്വീകരിച്ചു. ഇന്നലെ കൊച്ചിയില്‍ നടന്ന അടിയന്തിര യോഗത്തിലാണ് പാര്‍വ്വതിയുടെ രാജി നിരുപാധികം സ്വീകരിക്കുവാനുള്ള തീരുമാനമായത്. ഇടവേള ബാബു നടത്തിയ പരാമര്‍ശത്തിന് എതിരായി പ്രതിഷേധം ഉയര്‍ത്തിയാണ് പാര്‍വ്വതി രാജിവെച്ചിരുന്നത്. ആ പരാമര്‍ശത്തെ വളച്ചൊടിച്ച് മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയും ആയിരുന്നു.

പാര്‍വ്വതിയുടെ രാജിയോടൊപ്പം അമ്മ പ്രസിഡണ്ടായ മോഹന്‍ലാല്‍ ഇതില്‍ തീരുമാനം വ്യക്തമാക്കണമെന്നുണ്ടായിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ യോഗത്തില്‍ പങ്കെടുത്തതല്ലാതെ മറ്റൊന്നും വ്യക്തമായി ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കുവാനോ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുവാനോ തയ്യാറായില്ലെന്നാണ് അറിയുന്നത്. യോഗത്തില്‍ ബിനീഷ് കൊടിയേരിയ്ക്ക് എതിരെ തീരുമാമമെടുക്കണമെന്നും ആവശ്യം ഉയര്‍ന്നു വന്നിരുന്നു. ഇപ്പോള്‍ നിലവില്‍ ഇ.ഡിയുടെയും കസ്റ്റംസിന്റെയും കേസില്‍ അകപ്പെട്ട ബിനീഷിന്റെ അംഗത്വം മിക്കവാറും ഇല്ലാതാക്കാനാണ് സാധ്യത.

യോഗത്തില്‍ അമ്മ അംഗങ്ങള്‍ക്ക് വേണ്ടി നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിനെക്കുറിച്ച് ചര്‍ച്ച നടന്നു. ടി.കെ.രാജീവ് കുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന അമ്മയുടെ ചിത്രം വന്‍ താരങ്ങളുടെ സജീവ സാന്നിധ്യം ഉണ്ടാവാന്‍ സാധ്യതയുണ്ട്. ആദ്യ ചിത്രമായ 2020 മികച്ച വിജയവും വന്‍ കളക്ഷനും നേടി വലിയ തുക അമ്മയിലേക്ക് സമാഹരിക്കുവാന്‍ സാധിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ സിനിമ തയ്യാറാക്കുന്നത്. 2021 ല്‍ ചിത്രത്തില്‍ പണികള്‍ തുടങ്ങാനാണ് തീരുമാനം.

Newsdesk

Recent Posts

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

7 hours ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

8 hours ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

1 day ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

1 day ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

1 day ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

2 days ago