വാഷിംഗ്ടണ്‍: രാജ്യത്തുടനീളം കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ, വർഷാവസാനത്തിനുമുമ്പ് കോടിക്കണക്കിന് ഡോളർ അടിയന്തര COVID-19 സഹായം നടപ്പാക്കാൻ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെട്ട ജോ ബിഡൻ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരിക്കുന്നു.
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം ബിഡെൻ വെള്ളിയാഴ്ച വൈറ്റ് ഹൗസ് സ്പീക്കർ നാൻസി പെലോസി, സെനറ്റ് ഡെമോക്രാറ്റിക് നേതാവ് ചക് ഷുമേർ എന്നിവരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോർട്ട്.
നവംബർ 19 ന് സെനറ്റ് ഭൂരിപക്ഷ നേതാവ് മിച്ച് മക്കോണലും റിപ്പബ്ലിക്കൻ നേതാക്കളുമായി നടത്തിയ ചർച്ച പുതിയ വൈറസ് സഹായ പാക്കേജിൽ ഒരു ധാരണയും ഉണ്ടായില്ല എന്ന് ജെന്‍ സാകി പറഞ്ഞു. ‘കുടുംബങ്ങളെയും ചെറുകിട ബിസിനസ് സംരഭങ്ങളെയും സംരക്ഷിക്കാന്‍ അടിയന്തര സാമ്പത്തിക സഹായം പ്രഖ്യാപിച്ചേ മതിയാവൂ. ഇനിയും വൈകിക്കാൻ പാടില്ല. എത്രയും വേഗം പ്രവര്‍ത്തിച്ചേ മതിയാകൂ.’ ജെന്‍ സാകി കൂട്ടിച്ചേർത്തു.
455 ബില്യൺ ഡോളർ ചെലവഴിക്കാത്ത ചെറുകിട ബിസിനസ് വായ്പ ഫണ്ടുകൾ അടിയന്തരവും ഏറെ പ്രധാനപ്പെട്ടതുമായ ദുരിതാശ്വാസ പാക്കേജിലേക്ക് മാറ്റണമെന്ന് മക്കോണൽ നിർദ്ദേശിച്ചു. ട്രഷറി സെക്രട്ടറി സ്റ്റീവൻ മ്യുചിൻ, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് മാർക്ക് മെഡോസ് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ വാഗ്ദാനം.
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…