ദുബായ്; ഒന്നര ലക്ഷം മാസ്‌ക്കുകള്‍ കൊള്ളചെയ്ത ആറു പാകിസ്ഥാനികൾക്ക് ദുബായ് കോടതി ശിക്ഷ വിധിച്ചു. 1.5 ലക്ഷം ദിര്‍ഹം പിഴയും മൂന്നു വര്‍ഷം തടവുമാണ് ശിക്ഷ. മാസ്ക്കുകൾ കൂടാതെ പിപിഇ കിറ്റുകൾ, ഫേസ് ഷീൽഡ് തുടങ്ങിയ കോവിഡ് പ്രതിരോധ ഉപകരണങ്ങളും ആറംഗസംഖം മോഷിടിച്ചിരുന്നു.
ജൂണ്‍ 18നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പൊലീസ് ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയും പിന്നീട് ഇവരെ പ്രോസിക്യൂഷന് കൈമാരുകയും ചെയ്തു. 24നും 45നും ഇടയില്‍ പ്രായമുള്ള ആറ് പാകിസ്താനി യുവാക്കളാണ് ചൈനീസ് വ്യാപാരിയുടെ റാസല്‍ ഖോറിലെ വെയര്‍ഹൗസില്‍ നിന്നാണ് മാസ്ക്കുകളും മറ്റു കോവിഡ് പ്രതിരോധ ഉപകരണങ്ങളും മോഷ്ടിച്ചത്.
വില്‍പ്പനയ്ക്കായി സൂക്ഷിച്ച 156 ബോക്‌സ് മാസ്‌ക്കുകളാണ് സംഘം കൊളളയടിച്ചത്. 1000 വീതം മാസ്‌കുകളാണ് ഓരോ ബോക്സിലും ഉണ്ടായിരുന്നത്. ചൈനീസ് വ്യാപാരി പോലീസില്‍ വിവരമറിയിച്ചതനുസരിച്ച് പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
സിസി ടിവി പരിശോധിച്ചതിൽ പുലർച്ചെ രണ്ടുമണിയോടെയാണ് ആറ് പേരും വെയർഹൗസ് കൊള്ളയടിചെന്ന് മനസ്സിലാവുകയും. പിന്നീട് പ്രതികളിൽ ഒരാളുടെ വണ്ടി കണ്ടെത്തുകയും അതിൽ പൂട്ട് തകര്‍ക്കാന്‍ ഉപയോഗിച്ച ഇരുമ്പ് ദണ്ഡ് പോലീസ് കണ്ടെടുക്കുയുമുണ്ടായി.
തുടർന്ന് നടത്തിയ തിരച്ചിലിൽ പ്രതികളെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ ആറു പേരും കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.
തലയിൽ തൊപ്പി ധരിച്ച് മുഖം കുനിച്ചു നിന്ന് പിസ്റ്റളിൻ്റെ കാഞ്ചി പരിശോധിക്കുകയാണ് ഷൈൻ ടോം ചാക്കോ.മലയാള സിനിമയിൽ ഒരു പിടി…
ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…