റോം : ഇറ്റലിയിലെ റോമിൽ കുടുംബ സമേതം താമസിച്ച് വന്ന അങ്കമാലി കറുകുറ്റി സ്വദേശിയും, ഇറ്റലി മലയാളി സംഘടനയായ അങ്കമാലി ഫ്രണ്ട്സ് ഇറ്റലിയുടെ മെമ്പറുമായ
ശ്രീ ബേബി മൂലൻ (45 വയസ്സ്) റോഡ് ക്രോസ് ചെയ്യുമ്പോൾ അതി വേഗത്തിൽ വന്ന വാഹനം ഇടിച്ച് അതീവ ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റലിൽ ചികിത്സയിരിക്കെ മരണമടഞ്ഞു. നവംബർ 1 ഞാറാഴ്ച്ച രാത്രിയാണ് അപകടം സംഭവിച്ചത്.
നേരത്തെ ഇറ്റലിയിൽ നഴ്‌സായ ജോലി ചെയ്ത് വന്ന ഭാര്യ ഭാവ്യ ബേബി ഇപ്പോൾ ജർമ്മനിയിലാണ്. മൂന്ന് കുട്ടികളാണ് ഈ ദമ്പതികൾക്കുള്ളത്. ബേബിയും മക്കളും ജർമ്മനിയിലേക്ക് പോകുവാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഈ ദാരുണ സംഭവം. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ബേബിയെ ഉടൻ തന്നെ തൊട്ടടുത്തുള്ള സാൻ കാമില്ലോ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. രണ്ട് ദിവസം കോമയിൽ കിടന്ന ബേബിയെ മസ്തിഷ്ക മരണം സംഭവിച്ചതിനെ തുടർന്ന് വെന്റിലേറ്ററിൽ നിന്നും മാറ്റുകയായിരുന്നു.
കൂടുതൽ വിവരങ്ങൾ പിന്നീട്.
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
വാർത്തകൾ വായിക്കുക
https://chat.whatsapp.com/Kf08R3ou9gF8zRa3kWEANh?s=cl&p=a&mlu=4&ilr=4
ചെറിയ താടി, കഴുത്തിൽ കറുത്തതും വെളുത്തതുമായ മാലകൾ. ചെക്ക് ഷർട്ടും, കറുത്ത മുണ്ടുമണിഞ്ഞാണ് മോഹൻലാൽ കാറിൽ നിന്നുമിറങ്ങിയത്.തൊടുപുഴക്കടുത്ത് മാറികയിലെ ഒരിടത്തരം…
തൃശ്ശൂർ: തൃശ്ശൂർ ജില്ലാ സഹകരണ ആശുപത്രി ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ടി.കെ. പൊറിഞ്ചുവിന്റെ നേതൃത്തിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഭരണസമതി അംഗങ്ങൾ…
ന്യൂയോർക്ക്/ഹ്യൂസ്റ്റൺ: ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) കാർഡ് ഉടമകൾക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട്, പാസ്‌പോർട്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിലെ…
ന്യൂയോർക്കിൽ സ്കൂൾ ബസ് വാതിലിൽ ബാക്ക്പാക്ക് കുടുങ്ങി അഞ്ച് വയസ്സുകാരൻ റോഡിലൂടെ വലിച്ചിഴയ്ക്കപ്പെട്ട സംഭവത്തിൽ വനിതാ ഡ്രൈവർ അറസ്റ്റിൽ. ക്ലിന്റൺ…
വാഷിംഗ്‌ടൺ ഡി സി :വരാനിരിക്കുന്ന സെനറ്റ് ഭൂരിപക്ഷ നേതാവ് ചക്ക് ഷൂമർ, ജനുവരിയിൽ ഡെമോക്രാറ്റുകൾ കോൺഗ്രസിന്റെ ചുമതലയേൽക്കുന്നതോടെ ഇറാൻ യുദ്ധം…
സാക്രമെന്റോ (കാലിഫോർണിയ): കാലിഫോർണിയയിലെ 548 മരണശിക്ഷാ തടവുകാരുടെ ശിക്ഷ പരോളില്ലാത്ത ജീവപര്യന്തം തടവായി കുറയ്ക്കാൻ തീരുമാനിച്ചതായി ഗവർണർ ഗാവിൻ ന്യൂസം…