gnn24x7

ഇറ്റലിയിൽ വാഹനം ഇടിച്ച് അതീവ ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ മലയാളി മരണമടഞ്ഞു

0
9
gnn24x7

റോം : ഇറ്റലിയിലെ റോമിൽ കുടുംബ സമേതം താമസിച്ച് വന്ന അങ്കമാലി കറുകുറ്റി സ്വദേശിയും, ഇറ്റലി മലയാളി സംഘടനയായ അങ്കമാലി ഫ്രണ്ട്സ് ഇറ്റലിയുടെ മെമ്പറുമായ 

ശ്രീ ബേബി മൂലൻ (45 വയസ്സ്) റോഡ് ക്രോസ് ചെയ്യുമ്പോൾ അതി വേഗത്തിൽ വന്ന വാഹനം ഇടിച്ച് അതീവ ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റലിൽ ചികിത്സയിരിക്കെ മരണമടഞ്ഞു. നവംബർ 1 ഞാറാഴ്ച്ച രാത്രിയാണ് അപകടം സംഭവിച്ചത്. 

നേരത്തെ ഇറ്റലിയിൽ നഴ്‌സായ ജോലി ചെയ്ത് വന്ന ഭാര്യ ഭാവ്യ ബേബി ഇപ്പോൾ ജർമ്മനിയിലാണ്. മൂന്ന് കുട്ടികളാണ് ഈ ദമ്പതികൾക്കുള്ളത്. ബേബിയും മക്കളും ജർമ്മനിയിലേക്ക് പോകുവാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഈ ദാരുണ സംഭവം. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ബേബിയെ ഉടൻ തന്നെ തൊട്ടടുത്തുള്ള സാൻ കാമില്ലോ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. രണ്ട് ദിവസം കോമയിൽ കിടന്ന ബേബിയെ മസ്തിഷ്ക മരണം സംഭവിച്ചതിനെ തുടർന്ന് വെന്റിലേറ്ററിൽ നിന്നും മാറ്റുകയായിരുന്നു. 

കൂടുതൽ വിവരങ്ങൾ പിന്നീട്.

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

വാർത്തകൾ വായിക്കുക

https://chat.whatsapp.com/Kf08R3ou9gF8zRa3kWEANh?s=cl&p=a&mlu=4&ilr=4

gnn24x7