തൃശ്ശൂർ: തൃശ്ശൂർ ജില്ലാ സഹകരണ ആശുപത്രി ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ടി.കെ. പൊറിഞ്ചുവിന്റെ നേതൃത്തിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഭരണസമതി അംഗങ്ങൾ നവംബർ 1നു സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. സാമാന്യജനങ്ങളുടെ ആശ്രയകേന്ദ്രമായ തൃശ്ശൂർ ജില്ലാ സഹകരണ ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തുപകരുന്നതാണ് ഈ പുതിയ തുടക്കം.
ഭരണസമിതി അംഗങ്ങൾ:
ടി.കെ. പൊറിഞ്ചു (നേതൃത്വം / പ്രസിഡന്റ്),പി.ആർ. ജോണി,കെ. വർഗ്ഗീസ് ജോൺ FCA,കെ.എൻ. ജോൺസൺ,സി.കെ. വിനോദ്,എ.ആർ. രാമകൃഷ്ണൻ,ജോൺസൺ ആളൂർ,പി.എം. മനോജ് കുമാർ,
ജോൺസൺ ജോയ് ആന്റണി,ജോട്ടോ തെക്കൂട്ടിൽ,ബീന ജോണി,മേരി ഫ്രാൻസീസ്,ആന്റണി വിൻസെന്റ്,അൽഫോൻസാ ജോയ്
ചുമതലയേറ്റ പുതിയ സമിതിക്ക് വിവിധ ഭരണാധികാരികളും സമൂഹത്തിലെ പ്രമുഖരും പൊതുജനങ്ങളും ഹൃദ്യമായ അഭിനന്ദനങ്ങളും പൂർണ്ണ പിന്തുണയും അറിയിച്ചു.ആരോഗ്യ സംരക്ഷണ രംഗത്ത് കാലാനുസൃതവും സാങ്കേതികമായി മുന്നേറിയതുമായ മാറ്റങ്ങൾ കൊണ്ടുവരേണ്ടതുണ്ടെന്ന് ആശംസാ സന്ദേശങ്ങളിൽ ചൂണ്ടിക്കാട്ടി. അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിക്കൊണ്ട് നൂതന ചികിത്സാ സേവനങ്ങൾ വേഗത്തിലും ലളിതമായും സാധാരണക്കാരിലേക്ക് എത്തിക്കാൻ പുതിയ ഭരണസമിതിക്ക് സാധിക്കട്ടെയെന്ന് ചടങ്ങിൽ പങ്കെടുത്തവർ പ്രത്യാശ പ്രകടിപ്പിച്ചു.
ഗുണനിലവാരമുള്ള ചികിത്സ കുറഞ്ഞ ചെലവിൽ: സാധാരണക്കാർക്ക് താങ്ങാനാവുന്ന ചെലവിൽ ഉയർന്ന നിലവാരമുള്ള രോഗപരിചരണവും ചികിത്സയും ഉറപ്പാക്കുക.അടിസ്ഥാന സൗകര്യ വികസനം: ആശുപത്രിയുടെ ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുകയും ആധുനിക രീതിയിൽ നവീകരിക്കുകയും ചെയ്യുക.സാങ്കേതികവിദ്യയുടെ സഹായത്തോടെ രോഗികൾക്കുള്ള സേവനങ്ങൾ വേഗത്തിലും എളുപ്പത്തിലും ലഭ്യമാക്കുക.എന്നതാണ് പ്രധാന ലക്ഷ്യമെന്ന് പൊറിഞ്ചു പറഞ്ഞു
സേവന രംഗത്ത് ആശുപത്രിയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാനും, രോഗീസൗഹൃദവും ആധുനിക സൗകര്യങ്ങളുമുള്ള മികച്ചൊരു ആരോഗ്യകേന്ദ്രമായി മാറ്റാനും അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് ചുമതലയേറ്റ ഭരണസമിതി പ്രസിഡന്റ് വ്യക്തമാക്കി.
റിപ്പോർട്ട്: പി പി ചെറിയാൻ
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
വാർത്തകൾ വായിക്കുക
https://chat.whatsapp.com/Kf08R3ou9gF8zRa3kWEANh?s=cl&p=a&mlu=4&ilr=4
ചെറിയ താടി, കഴുത്തിൽ കറുത്തതും വെളുത്തതുമായ മാലകൾ. ചെക്ക് ഷർട്ടും, കറുത്ത മുണ്ടുമണിഞ്ഞാണ് മോഹൻലാൽ കാറിൽ നിന്നുമിറങ്ങിയത്.തൊടുപുഴക്കടുത്ത് മാറികയിലെ ഒരിടത്തരം…
റോം : ഇറ്റലിയിലെ റോമിൽ കുടുംബ സമേതം താമസിച്ച് വന്ന അങ്കമാലി കറുകുറ്റി സ്വദേശിയും, ഇറ്റലി മലയാളി സംഘടനയായ അങ്കമാലി…
ന്യൂയോർക്ക്/ഹ്യൂസ്റ്റൺ: ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) കാർഡ് ഉടമകൾക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട്, പാസ്‌പോർട്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിലെ…
ന്യൂയോർക്കിൽ സ്കൂൾ ബസ് വാതിലിൽ ബാക്ക്പാക്ക് കുടുങ്ങി അഞ്ച് വയസ്സുകാരൻ റോഡിലൂടെ വലിച്ചിഴയ്ക്കപ്പെട്ട സംഭവത്തിൽ വനിതാ ഡ്രൈവർ അറസ്റ്റിൽ. ക്ലിന്റൺ…
വാഷിംഗ്‌ടൺ ഡി സി :വരാനിരിക്കുന്ന സെനറ്റ് ഭൂരിപക്ഷ നേതാവ് ചക്ക് ഷൂമർ, ജനുവരിയിൽ ഡെമോക്രാറ്റുകൾ കോൺഗ്രസിന്റെ ചുമതലയേൽക്കുന്നതോടെ ഇറാൻ യുദ്ധം…
സാക്രമെന്റോ (കാലിഫോർണിയ): കാലിഫോർണിയയിലെ 548 മരണശിക്ഷാ തടവുകാരുടെ ശിക്ഷ പരോളില്ലാത്ത ജീവപര്യന്തം തടവായി കുറയ്ക്കാൻ തീരുമാനിച്ചതായി ഗവർണർ ഗാവിൻ ന്യൂസം…