gnn24x7

ഒന്നര ലക്ഷം മാസ്‌ക്കുകള്‍ കൊള്ളചെയ്ത ആറു പാകിസ്ഥാനികൾക്ക് ദുബായ് കോടതി ശിക്ഷ വിധിച്ചു

0
237
gnn24x7

ദുബായ്; ഒന്നര ലക്ഷം മാസ്‌ക്കുകള്‍ കൊള്ളചെയ്ത ആറു പാകിസ്ഥാനികൾക്ക് ദുബായ് കോടതി ശിക്ഷ വിധിച്ചു. 1.5 ലക്ഷം ദിര്‍ഹം പിഴയും മൂന്നു വര്‍ഷം തടവുമാണ് ശിക്ഷ. മാസ്ക്കുകൾ കൂടാതെ പിപിഇ കിറ്റുകൾ, ഫേസ് ഷീൽഡ് തുടങ്ങിയ കോവിഡ് പ്രതിരോധ ഉപകരണങ്ങളും ആറംഗസംഖം മോഷിടിച്ചിരുന്നു.

ജൂണ്‍ 18നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പൊലീസ് ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയും പിന്നീട് ഇവരെ പ്രോസിക്യൂഷന് കൈമാരുകയും ചെയ്തു. 24നും 45നും ഇടയില്‍ പ്രായമുള്ള ആറ് പാകിസ്താനി യുവാക്കളാണ് ചൈനീസ് വ്യാപാരിയുടെ റാസല്‍ ഖോറിലെ വെയര്‍ഹൗസില്‍ നിന്നാണ് മാസ്ക്കുകളും മറ്റു കോവിഡ് പ്രതിരോധ ഉപകരണങ്ങളും മോഷ്ടിച്ചത്.

വില്‍പ്പനയ്ക്കായി സൂക്ഷിച്ച 156 ബോക്‌സ് മാസ്‌ക്കുകളാണ് സംഘം കൊളളയടിച്ചത്. 1000 വീതം മാസ്‌കുകളാണ് ഓരോ ബോക്സിലും ഉണ്ടായിരുന്നത്. ചൈനീസ് വ്യാപാരി പോലീസില്‍ വിവരമറിയിച്ചതനുസരിച്ച് പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

സിസി ടിവി പരിശോധിച്ചതിൽ പുലർച്ചെ രണ്ടുമണിയോടെയാണ് ആറ് പേരും വെയർഹൗസ് കൊള്ളയടിചെന്ന് മനസ്സിലാവുകയും. പിന്നീട് പ്രതികളിൽ ഒരാളുടെ വണ്ടി കണ്ടെത്തുകയും അതിൽ പൂട്ട് തകര്‍ക്കാന്‍ ഉപയോഗിച്ച ഇരുമ്പ് ദണ്ഡ് പോലീസ് കണ്ടെടുക്കുയുമുണ്ടായി.

തുടർന്ന് നടത്തിയ തിരച്ചിലിൽ പ്രതികളെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ ആറു പേരും കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here