gnn24x7

സാമൂഹിക അകലം, മലീനീകരണ നടപടികള്‍എന്നിവയ്ക്ക് പ്രാധാന്യം നല്‍കി മഹാകുംഭമേള ഒരുങ്ങുന്നു

0
375
gnn24x7

പാമ്പള്ളി

ഹരിദ്വാര്‍: ലോക പ്രസിദ്ധമായ കുംഭമളേ ഇത്തവണ ഒരുപാട് സവിശേഷതകളുമായാണ് നടക്കുന്നത്. 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഹരിദ്വാറിലെ കുംഭമേളയ്ക്ക് ലോകത്തിന്റെ നാനാഭാഗത്തു നിന്നും ആളുകള്‍ എത്തിച്ചേരാറുണ്ട്. 2021 ല്‍ ഇത് നടക്കാന്‍ പോവുന്നത് 11 വര്‍ഷത്തിന് ശേഷമായിരിക്കും.

ഇന്നുമുതല്‍ രണ്ടുമാസത്തിനകം മഹാ കുംഭമേള ഹരിദ്വാറിലേക്ക് മടങ്ങിവരികയാണ്. കോവിഡ് മഹാമാരി പശ്ചാത്തലത്തില്‍ ഇത്രയധികം തീര്‍ത്ഥാടകര്‍ പ്രവഹിക്കുന്ന മഹാകുംഭമേള വലിയ ചോദ്യങ്ങളാണ് സമൂഹത്തിന് മുന്‍പിലേക്ക് നീട്ടുന്നത്. അതിലേറെ തലവേദനകള്‍ അധികാരികള്‍ക്കും സര്‍ക്കാരിനും വന്നുചേരുമെന്നുള്ളതിനും യാതൊരു സംശയവും വേണ്ട. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐ.എസ്.ആര്‍.ഒ) യുടെ കണക്കനുസരിച്ച് 2010 ല്‍ ഹരിദ്വാറില്‍ നടന്ന മഹാ കുംഭമേളയില്‍ ഉദ്ദേശം 1.62 കോടിയലധികം തീര്‍ത്ഥാടകര്‍ പങ്കെടുത്തുവെന്നാണ് സൂചിപ്പിക്കുന്നത്.

കുംഭമേളയോടനുബന്ധിച്ച് ഹരിദ്വാറില്‍ വലിയ ആഘോഷങ്ങളാണ് നടന്നുവരാറുള്ളത്. കുംഭമേളയുടെ തൊട്ടുമുന്‍പായി നടക്കാറുള്ള മെഗാമേള ഇത്തവണ ജനുവരി 14 മുതല്‍ ഏപ്രില്‍ 30 വരെ നടക്കുന്നതിനെ അധികാരികളും ഉദ്യോഗസ്ഥരും ശക്തമായി എതിര്‍ത്തു. കോവിഡ് പശ്ചാലത്തലമുള്ളതിനാലും അനിയന്ത്രിതമായി തീര്‍ത്ഥാടകര്‍ പ്രവഹിക്കുന്നതിനാലുമാണ് അധികാരികള്‍ ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തത്. 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കുംഭമേളയായതിനാല്‍ ഇത്തവണ 80 വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന ഒരു പ്രതിഭാസമാണ്. എന്നാല്‍ ഇത്രയും വലിയ കുംഭമേളയുടെ അധികാരി ദീപക് റാവത്ത് കോവിഡ് പശ്ചാത്തലവും സാമൂഹിക അകലവും പാലിച്ച് നടത്താനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയാണെന്ന് പറഞ്ഞു.

സാമൂഹിക അകലവും കോവിഡ് മാനദണ്ഡങ്ങള്‍ക്കനുസൃതമായി കാണികളുടെയും തീര്‍ത്ഥാടകരുടെയും മാനേജ്‌മെന്റ് പ്രത്യേകം ആസൂത്രണം ചെയ്യുന്നുണ്ടെന്നും സിസിടിവി ക്യാമറകളുടെ ഒരു ശൃംഖല നിരീക്ഷണത്തിലൂടെ നടപ്പാക്കുമെന്നും റാവത്ത് പറഞ്ഞു. കോവിഡ് രോഗികള്‍ക്ക് 1,000 കിടക്കകളുള്ള പ്രീ ഫാബ്രിക്കേറ്റഡ് ആശുപത്രിയും മറ്റ് അസുഖങ്ങള്‍ക്കും അത്യാഹിതങ്ങള്‍ക്കുമായി 50 കിടക്കകളുള്ള പ്രത്യേക ആശുപത്രിയും ഇതോടനുബന്ധിച്ച് സ്ഥാപിക്കുന്നു. കൂടാതെ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ആവശ്യത്തിന് മാസ്‌കുകള്‍ ഇതിന് വേണ്ടി പ്രത്യേകം സജജീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗംഗയിലെ മലിനീകരണം നിയന്ത്രിക്കുന്നതിലും കുംഭമേള ഒരു വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. അതിന്റെ ഉത്തരവാദിത്തം കേന്ദ്ര ജല്‍ശക്തി മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ മിഷന്‍ ഫോര്‍ ക്ലീന്‍ ഗംഗ (എന്‍.എം.സി.ജി) ആണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഗംഗയ്ക്ക് ചുറ്റുമുള്ള നിരവധി വലിയ മത പരിപാടികളില്‍ എന്‍.എം.സി.ജി പ്രവര്‍ത്തിച്ചിട്ടുണ്ട്. അവര്‍ ഇത്തവണത്തെ ഗംഗാശുദ്ധീകരണത്തിന് വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്.

2014 മുതല്‍ – ഹരിദ്വാറില്‍ രണ്ട് മലിനജല ശുദ്ധീകരണ പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ (എസ്.ടി.പി) സംയോജിത ശേഷിയുള്ള പ്ലാന്റ് ദിവസം 45 ദശലക്ഷം ലിറ്റര്‍ / എം.എല്‍.ഡി മലിനജലം സംസ്‌കരിക്കാനും 110 എം.എല്‍.ഡി മലിനജലത്തിന്റെ 60 ശതമാനവും നദിയില്‍ സംസ്‌കരിക്കാതെ മറ്റൊരിടത്തേക്ക് മാറ്റുകയും ചെയ്യും. അഞ്ച് നഗരത്തില്‍ പുതിയ എസ്.ടി.പികള്‍ നിര്‍മ്മിച്ചു. 68 എം.എല്‍.ഡി ശേഷിയുള്ള വലിയ എസ്.ടി.പി കഴിഞ്ഞ മാസം ജഗ്ജിത്പൂരില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. പഴയ രണ്ട് എസ്ടിപികളും കുംഭമേളയുടെ ഭാഗമായി നന്നാക്കിയിട്ടുണ്ട്. ആകെയുള്ള മൊത്തം മലിനജല ശുദ്ധീകരണ ശേഷിയുടെ ഇപ്പോഴത്തെ കണക്ക് 145 എംഎല്‍ഡി വരെ ആണ്.

അടിസ്ഥാന സൗകര്യങ്ങള്‍ മേളയോടനുബന്ധിച്ച് വികസിപ്പിക്കുന്നതിനായി ടോയ്ലറ്റ് നിര്‍മ്മാണം, 6,000 ത്തോളം ഡസ്റ്റ്ബിനുകള്‍ ഏറ്റെടുക്കല്‍, കൂടുതല്‍ സാനിറ്ററി തൊഴിലാളികളുടെ ജോലിയ്ക്കായി ഏര്‍പ്പെടുത്തല്‍, മേളയ്ക്കായി സന്നദ്ധപ്രവര്‍ത്തകരെ കൂടുതലായി നിയമിക്കല്‍ എന്നിവയ്ക്കായി 85 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here