ന്യൂഡല്‍ഹി: ഇന്ന് രാവിലെ മുതല്‍ തുടങ്ങിയ ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലം ഇനിയും വൈകിയേക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെളിപ്പെടുത്തി. ഉച്ചവരെയുള്ള സമയത്തിനുള്ളില്‍ വെറും 20 ശതമാനം വോട്ടുകള്‍ മാത്രമാണ് എണ്ണിതീര്‍ത്തത്. വോട്ട് എണ്ണുന്നത് വൈകാനുള്ള പ്രധാന കാരണം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് എണ്ണുന്നതുകൊണ്ടാണ്. അതുകൊണ്ട് എളുപ്പത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ സാധിക്കാതെ വന്നതും സമയം വൈകാന്‍ കാരണമായി.
ഇതുവരെ ലഭ്യമായ ലീഡ് അനുസരിച്ച് ഭരണ കക്ഷിയായ എന്‍.ഡി.എക്കാണ്. എന്നാല്‍ വിരലിലെണ്ണാവുന്ന ദൂരത്തില്‍ മഹാസഖ്യം തൊട്ടു പുറകില്‍ ലീഡ് ചെയ്യുന്നുമുണ്ട്. അതുകൊണ്ട് അവസാന ഫലം എതു തരത്തിലും മറിഞ്ഞു വന്നേക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
എന്നാല്‍ ഗ്രാമീണ മേഖലയില്‍ നിന്നും ധാരാളം ഇനിയും വോട്ടുകള്‍ എണ്ണുവാനുണ്ടെന്നും അതു വന്നുകഴിഞ്ഞാല്‍ എല്ലാം തങ്ങളുടെ വിജയത്തിലേക്കാവും എന്ന ആര്‍.ജെ.ഡി നേതാക്കള്‍ അറിയിച്ചു. തുടര്‍ന്ന് കുറച്ചു ബി.ജെ.പി. പ്രവര്‍ത്തകര്‍ ബി.ജെ.പി.ആസ്ഥാനത്തും ജെ.ഡി.യു ആസ്ഥാനത്തും ആഹ്ലാദപ്രകടനങ്ങള്‍ നടത്തി.
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…