gnn24x7

ബീഹാറില്‍ 20% വോട്ടുകള്‍ മാത്രം എണ്ണിതീര്‍ത്തു :പരിപൂര്‍ണ്ണ റിസള്‍ട്ട് വൈകിയേക്കും

0
168
gnn24x7

ന്യൂഡല്‍ഹി: ഇന്ന് രാവിലെ മുതല്‍ തുടങ്ങിയ ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലം ഇനിയും വൈകിയേക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെളിപ്പെടുത്തി. ഉച്ചവരെയുള്ള സമയത്തിനുള്ളില്‍ വെറും 20 ശതമാനം വോട്ടുകള്‍ മാത്രമാണ് എണ്ണിതീര്‍ത്തത്. വോട്ട് എണ്ണുന്നത് വൈകാനുള്ള പ്രധാന കാരണം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് എണ്ണുന്നതുകൊണ്ടാണ്. അതുകൊണ്ട് എളുപ്പത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ സാധിക്കാതെ വന്നതും സമയം വൈകാന്‍ കാരണമായി.

ഇതുവരെ ലഭ്യമായ ലീഡ് അനുസരിച്ച് ഭരണ കക്ഷിയായ എന്‍.ഡി.എക്കാണ്. എന്നാല്‍ വിരലിലെണ്ണാവുന്ന ദൂരത്തില്‍ മഹാസഖ്യം തൊട്ടു പുറകില്‍ ലീഡ് ചെയ്യുന്നുമുണ്ട്. അതുകൊണ്ട് അവസാന ഫലം എതു തരത്തിലും മറിഞ്ഞു വന്നേക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

എന്നാല്‍ ഗ്രാമീണ മേഖലയില്‍ നിന്നും ധാരാളം ഇനിയും വോട്ടുകള്‍ എണ്ണുവാനുണ്ടെന്നും അതു വന്നുകഴിഞ്ഞാല്‍ എല്ലാം തങ്ങളുടെ വിജയത്തിലേക്കാവും എന്ന ആര്‍.ജെ.ഡി നേതാക്കള്‍ അറിയിച്ചു. തുടര്‍ന്ന് കുറച്ചു ബി.ജെ.പി. പ്രവര്‍ത്തകര്‍ ബി.ജെ.പി.ആസ്ഥാനത്തും ജെ.ഡി.യു ആസ്ഥാനത്തും ആഹ്ലാദപ്രകടനങ്ങള്‍ നടത്തി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here