ശ്രീനഗര്‍: വീണ്ടും ജമ്മുകാശ്മീരില്‍ ഇന്ത്യന്‍ സേന തീവ്രവാദികളുമായി ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ജമ്മുവിലെ കുല്‍ഗാം ജില്ലയിലാണ് സുരക്ഷാസേനയുമായി തീവ്രവാദികള്‍ ഏറ്റുമുട്ടിയത്. ഇരുവിഭാഗങ്ങളും മണിക്കൂറുകള്‍ വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചു. പ്രദേശത്ത് കഴിഞ്ഞ ആഴ്ചകളായി തീവ്രവാദികളുടെ സാന്നിധ്യം എന്ന രഹസ്യ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സുരക്ഷാ സൈന്യം തിരച്ചില്‍ കര്‍ശനമാക്കി.
ഈ തിരച്ചിലിനിടെയാണ് അപ്രതീക്ഷിതമായി സുരക്ഷാ സൈനികര്‍ക്ക് നേരെ ഭീകരവാദികള്‍ വെടിയുതിര്‍ത്തത്. തുടര്‍ന്ന ഇന്ത്യന്‍ സുരക്ഷാ സൈന്യം ഭീകവരാദികളെ പിടികൂടാനുള്ള ശ്രമമാണ് നടത്തിയത്. എന്നാല്‍ പ്രകോപനപരമായി അവര്‍ വെടിയുതിര്‍ത്തുകൊണ്ടിരുന്നപ്പോള്‍ ഇന്ത്യന്‍ സുരക്ഷാസേന ശക്തമായി തിരിച്ചടിച്ചു. തുടര്‍ന്നു നടന്ന ഘോരമായ വെടിവെപ്പിലാണ് രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടത്.
എന്നാല്‍ ഇവര്‍ ഏതു തീവ്രവാദ ഗ്രൂപ്പില്‍പെട്ടവരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഒരു തീവ്രവാദ ഗ്രൂപ്പും സംഘടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ ഒക്ടോബര്‍ 7ന് സുഗാന്‍ സൈനോപോറയിലും, സപ്തംബര്‍ 27 അവന്തിപോറയിലെ സാംബൂറയില്‍ നിന്നും തീവ്രവാദികളെ കൊലപ്പെടുത്തിയിരുന്നു. സുരക്ഷസേന കാവല്‍., തിരച്ചില്‍ എന്നിവ ശക്തമാക്കി. (ചിത്രം: പി.ടി.ഐ)
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…