കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിവിധ ക്വാറികളില് അനധികൃതമായി ഖനനം നടത്തുകയും അമിതഭാരം കയറ്റുന്നുവെന്ന പരാതിയിന്മേല് പോലീസ് മിന്നല് പരിശോധന നടത്തി. 21 ലോറികള് പിടികൂടി. പെര്മിറ്റില്ലാത്തതും അമിതഭാരവും കുറ്റം ചുമത്തിയാണ് ലോറികള് പിടികൂടിയത്. മുക്കം, കാരമൂല, പാലയ്്ക്കല്, ഗോതമ്പ് റോഡ്, കൂടത്തായി, ഇയ്യാട്, വീര്യമ്പ്രം എന്നിവടങ്ങളിലെ ക്വാറികളിലാണ് മിന്നല് പരിശോധന നടത്തിയത്. ജിയോളജി ആന്റ് മൈനിംഗ് വിഭാഗത്തിന്റെ റോയല്റ്റി ഇനത്തില് കിട്ടേണ്ട തുക നികുതിയില് വെട്ടിപ്പ് നടത്തിയതിനാലാണ് ഈ റെയിഡ് നടത്തിയത്.
ടിപ്പര് ലോറി പടികൂടിയതില് മനം നൊന്ത് ലേറി ഡ്രൈവര് ഫെയ്സ്ബുക്ക് ലൈവില് വരികയും തുടര്ന്ന് വിഷം കഴിക്കുകയും ആത്മഹത്യയ്്ക്ക് ശ്രമിക്കുകയും ചെയ്തു. നെല്ലിക്കാപ്പറമ്പ് സ്വദേശി മുഹമ്മദ് ഇര്ഷാദാണ് വഴിയരികില് കാര് പാര്ക്ക് ചെയ്ത് ഫെയ്സ്ബുക്കില് ലൈവ് വന്ന് വിഷം കഴിച്ചത്. ലൈവ് ശ്രദ്ധയിപ്പെട്ട കൂട്ടുകാര് കൃത്യസമയത്ത് സ്ഥലത്തെത്തി മുഹമ്മദിനെ ആശുപത്രിയിലെത്തിക്കാന് സാധിച്ചതുകൊണ്ട് മരണം ഒഴിവായി. ഇര്ഷാദിന്റെ ലോറിയില് കയറ്റിയത്ര കല്ലിന് നികുതി അടച്ചിട്ടില്ലെന്ന് പറഞ്ഞാണ് ഇര്ഷാദിന്റെ ലോറി പോലീസ് കസ്റ്റഡിയിലെടുത്തത്.
ലോറി വിട്ടുകിട്ടാനായി ഇര്ഷാദ് പോലീസിനെ സമീപിച്ചപ്പോള് തിരുവനന്തപുരത്തു നിന്നും വിരവരം വരണമെന്നും അതിന് ശേഷം മാത്രമെ പിഴയടവിനെക്കുറിച്ച പറയാന് സാധിക്കുകയുള്ളൂ എന്നും പിന്നീട് 50000 രൂപ പഴയടക്കണമെന്നും പറഞ്ഞതായി സുഹൃത്തുക്കള് മാധ്യമങ്ങളോട് പറഞ്ഞു.
അയർലണ്ടിലെ ഭവനപ്രതിസന്ധിക്കിടെ സൗത്ത് ഡബ്ലിനിലെ ഷാങ്കിൽ മേഖലയിലുള്ള വുഡ്ബ്രൂക്ക് (Woodbrook) പദ്ധതിയിൽ 328 Cost Rental അപ്പാർട്ട്മെന്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.…
AIB നാല് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജ് പലിശ നിരക്കിൽ 0.35 ശതമാനം പോയിന്റ് വരെ കുറവ് പ്രഖ്യാപിച്ചു. കുറഞ്ഞത് €250,000…
അമിതമായ ഓൺലൈൻ ഉപയോഗത്തിൽ നിന്ന് മാറിനിൽക്കാനും കുടുംബാംഗങ്ങൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ലക്ഷ്യമിട്ട് അയർലൻഡിൽ 24 മണിക്കൂർ നീളുന്ന ‘CyberBreak…
മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.ടി. സ്കറിയ (91)…
അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…