gnn24x7

ക്വാറികളില്‍ വിജിലന്‍സ് പരിശോധന നടത്തി:ലോറി പിടികൂടിയതില്‍ ഡ്രൈവര്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ വന്ന് വിഷം കഴിച്ചു

0
243
gnn24x7

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിവിധ ക്വാറികളില്‍ അനധികൃതമായി ഖനനം നടത്തുകയും അമിതഭാരം കയറ്റുന്നുവെന്ന പരാതിയിന്മേല്‍ പോലീസ് മിന്നല്‍ പരിശോധന നടത്തി. 21 ലോറികള്‍ പിടികൂടി. പെര്‍മിറ്റില്ലാത്തതും അമിതഭാരവും കുറ്റം ചുമത്തിയാണ് ലോറികള്‍ പിടികൂടിയത്. മുക്കം, കാരമൂല, പാലയ്്ക്കല്‍, ഗോതമ്പ് റോഡ്, കൂടത്തായി, ഇയ്യാട്, വീര്യമ്പ്രം എന്നിവടങ്ങളിലെ ക്വാറികളിലാണ് മിന്നല്‍ പരിശോധന നടത്തിയത്. ജിയോളജി ആന്റ് മൈനിംഗ് വിഭാഗത്തിന്റെ റോയല്‍റ്റി ഇനത്തില്‍ കിട്ടേണ്ട തുക നികുതിയില്‍ വെട്ടിപ്പ് നടത്തിയതിനാലാണ് ഈ റെയിഡ് നടത്തിയത്.

ടിപ്പര്‍ ലോറി പടികൂടിയതില്‍ മനം നൊന്ത് ലേറി ഡ്രൈവര്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ വരികയും തുടര്‍ന്ന് വിഷം കഴിക്കുകയും ആത്മഹത്യയ്്ക്ക് ശ്രമിക്കുകയും ചെയ്തു. നെല്ലിക്കാപ്പറമ്പ് സ്വദേശി മുഹമ്മദ് ഇര്‍ഷാദാണ് വഴിയരികില്‍ കാര്‍ പാര്‍ക്ക് ചെയ്ത് ഫെയ്‌സ്ബുക്കില്‍ ലൈവ് വന്ന് വിഷം കഴിച്ചത്. ലൈവ് ശ്രദ്ധയിപ്പെട്ട കൂട്ടുകാര്‍ കൃത്യസമയത്ത് സ്ഥലത്തെത്തി മുഹമ്മദിനെ ആശുപത്രിയിലെത്തിക്കാന്‍ സാധിച്ചതുകൊണ്ട് മരണം ഒഴിവായി. ഇര്‍ഷാദിന്റെ ലോറിയില്‍ കയറ്റിയത്ര കല്ലിന് നികുതി അടച്ചിട്ടില്ലെന്ന് പറഞ്ഞാണ് ഇര്‍ഷാദിന്റെ ലോറി പോലീസ് കസ്റ്റഡിയിലെടുത്തത്.

ലോറി വിട്ടുകിട്ടാനായി ഇര്‍ഷാദ് പോലീസിനെ സമീപിച്ചപ്പോള്‍ തിരുവനന്തപുരത്തു നിന്നും വിരവരം വരണമെന്നും അതിന് ശേഷം മാത്രമെ പിഴയടവിനെക്കുറിച്ച പറയാന്‍ സാധിക്കുകയുള്ളൂ എന്നും പിന്നീട് 50000 രൂപ പഴയടക്കണമെന്നും പറഞ്ഞതായി സുഹൃത്തുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here