gnn24x7

44-ാമത് വലയലാര്‍ അവാര്‍ഡ് കവി ഏഴാച്ചേരി രാമചന്ദ്രന്

0
696
gnn24x7

തിരുവനന്തപുരം: ഇത്തവണത്തെ വയലാര്‍ അവാര്‍ഡിന് കവി ഏഴാച്ചേരി രാമചന്ദ്രന്‍ അര്‍ഹനായി. അദ്ദേഹത്തിന്റെ കവിതാ സമാഹാരമായ ” ഒരു വെര്‍ജിനിയന്‍ വെയില്‍ക്കാലം” ത്തിനാണ് വയലാര്‍ അവാര്‍ഡ് ലഭിച്ചത്. ഒരുലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത ശില്പവുമാണ് അവാര്‍ഡ്. ഇന്ന് കാലത്ത് 11.45 ന് ആലപ്പുഴ പ്രസ്‌ക്ലബ്ബില്‍ നടന്ന സമ്മേളനത്തില്‍ അവാര്‍ഡ് പ്രഖ്യാപിച്ചു.

നിരവധി അവാര്‍ഡുകള്‍ക്ക് അര്‍ഹനായ കവി ഏഴാച്ചേരി രാമചന്ദ്രന്റെ കവിതയിലൂടെ ശക്തമായ ആശയങ്ങളെ സമൂഹത്തിലേക്ക് തുറന്നു കാട്ടുന്നതിലുള്ള വൈഭവത്തിനാണ്‌ കവിക്ക് ഇത്തവണത്തെ വയലാര്‍ അവാര്‍ഡിന് അര്‍ഹനാക്കിയത്. കോട്ടയം ജില്ലയിലെ ഏഴാച്ചേരിയില്‍ ജനിച്ച രാമചന്ദ്രന്‍ എടനാട്ടിലുള്ള എസ്.വി.എന്‍.എസ്.എസ്. ഹൈസ്‌കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം നടത്തിയത്. ദേശാഭിമാനി വാരികയുടെ ചീഫ് എഡിറ്ററായി ദീര്‍ഘകാലം ജോലി ചെയ്തിരുന്നു. നിരവധി നാടകഗാനങ്ങള്‍ രചിച്ച അദ്ദേഹത്തിന് നിരവധി തവണ നാടകഗാന രചയിതാവിനുള്ള അവാര്‍ഡും ലഭിച്ചിരുന്നു. ഏതാണ്ട് മുപ്പതില്‍പ്പരം സിനിമാ ഗാനങ്ങളും ഏഴാച്ചേരി രാമചന്ദ്രന്‍ രചിച്ചിട്ടുണ്ട്.

2008 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നു. കൂടാതെ സ്റ്റേറ്റ് ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂ്ട് അവാര്‍ഡ് 1995, ഉള്ളൂര്‍ അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, മോളൂര്‍ അവാര്‍ഡ്, എ.പി. കലൈക്കാട് അവാര്‍ഡ്, എസ്.ബി.ടി. അവാര്‍ഡ, നിമിഷകവി ആചാരി ആര്‍. വേലു പിള്ള അവാര്‍ഡ്, ഏഴുമംഗലം വാസുദേവന്‍ അവാര്‍ഡ്, പന്തളം കേരള വര്‍മ്മ അവാര്‍ഡ്, എം.എസ്.രുദ്രന്‍ അവാര്‍ഡ്, കടമനിട്ട അവാര്‍ഡ് 2017, ആശാന്‍ സ്മാരക പുരസ്‌കാരം 2017 എന്നിവ ലഭിച്ചിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here