പിലിഭ്ഹിറ്റ്: ഉത്തര്പ്രദേശിലെ പിലിഭ്ഹിറ്റില് ബസ് എസ്.യു.വി.യുമായി കൂട്ടിയിടിച്ച് ഏഴുപേര് മരിച്ചു. യാത്ര ചെയ്തിരുന്ന 30 ഓളം പേര്ക്ക് പരിക്കേറ്റു. പുരണ്പുരില് നിന്നും ലക്നൗവിലേക്ക് വരികയായിരുന്ന ബസാണ് എസ്.യു.വിയുമായി കൂട്ടിയിടിച്ചത് എന്ന് പിലിഭ്ഹിറ്റ് പോലീസ് സൂപ്രണ്ട് ജയ്പ്രകാശ് വ്യക്തമാക്കി.
ശക്തമായ ഇടിയ്ക്ക് ശേഷം ബസ് റോഡിലൂടെ ഏതാണ്ട് ഇരുപത് മീറ്ററോളം തകിടം മറിഞ്ഞ് ഉരുണ്ടു. ബസ്സില് ഉദ്ദേശ്യം 50 യാത്രക്കാര് ഉണ്ടായിരുന്നു. അപകട സ്ഥലത്തു തന്നെവച്ച് ഏഴുപേര് മരണമടഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. 30 പേര്ക്ക് കാര്യമായ പരിക്കുകള് ഉണ്ട്. ചിലരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
ബസ് യാത്രക്കാരില് ചിലരുടെ മൊഴിപ്രകാരം ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്ന് പറഞ്ഞു. അത്യാവശ്യം വേഗതയില് യാത്ര ചെയ്തുകൊണ്ടിരുന്ന ബസ് എതിരെ വന്ന എസ്.യു.വിയെ ശ്രദ്ധിച്ചില്ലെന്നും ഇടിച്ചു കഴിഞ്ഞപ്പോള് മാത്രമാണ് ഡ്രൈവര് ഇതറിഞ്ഞത് എന്നും പറയപ്പെടുന്നു. ഡ്രൈവര്ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് വൃത്തങ്ങള് സൂചിപ്പിച്ചു.
ഉത്തര്പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അപകത്തില്പെട്ടവര്ക്ക് അനുശോചനം അറിയിച്ചു. അതീവ ദുഖകരം എന്നാണ് അദ്ദേഹം തന്റെ വിഷമം പ്രകടിപ്പിച്ചത്. പരിക്കേറ്റവര്ക്കുള്ള മെഡിക്കല് പരിശോധയ്ക്കും മറ്റു കര്യങ്ങള്ക്കും വേണ്ട നടപടികള് കൈക്കൊള്ളുവാനുള്ള ശ്രമം നടത്തണമെന്ന് ബന്ധപ്പെട്ടവര്ക്ക് അദ്ദേഹം നിര്ദ്ദേശം നല്കി. മരണപ്പെട്ടവര്ക്ക് സര്ക്കാര് 5 ലക്ഷം വീതം നല്കുമെന്നും അദ്ദേഹം പറഞ്ഞു.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…