ഭക്ഷണസ്നേഹിയായ ഒരു യുവാവിന്റെ ശ്വാസകോശം കണ്ട് ഞെട്ടിയിരിക്കുകയാണ് ഡോക്ടർമാർ. ചൈനീസ് സ്വദേശിയായ വാംഗ് എന്ന യുവാവ് ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിലെത്തിയത്. ഇവിടെ നടത്തിയ പരിശോധനയിൽ ഇയാളുടെ ശ്വാസകോശം നിറയെ ജീവനുള്ള പുഴുക്കളെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് കണ്ടെത്തി.
പരിശോധനഫലം കണ്ട ഡോക്ടര്‍മാർ വാംഗിനോട് ഭക്ഷണരീതിയെക്കുറിച്ച് ചോദിച്ചു. ഒച്ചുകൾ, പലതരം മത്സ്യങ്ങൾ എന്നിവയൊക്കെയായിരുന്നു ഭക്ഷണം. ഒരു തവണ പാമ്പിന്റെ പിത്താശയം പച്ചയ്ക്ക് ഭക്ഷിച്ചുവെന്നും ഇയാള്‍ ഡോക്ടറെ അറിയിച്ചു. പരാന്നഭോജികളിൽ നിന്നുണ്ടാകുന്ന പാരഗണിമയാസിസ് എന്ന അണുബാധയാണ് യുവാവിനെന്ന് ഇതോടെ ഡോക്ടർ സ്ഥിരീകരിക്കുകയും ചെയ്തു.
മത്സ്യവിഭവങ്ങൾ പച്ചയായി ഭക്ഷിക്കുന്നത് മൂലം ചിലർക്ക് ഇത്തരം അണുബാധയുണ്ടാകാറുണ്ട്. ഇതാകാം വാംഗിന്‍റെ ശ്വാസകോശത്തിൽ പുഴുക്കളെയെത്തിച്ചതെന്നാണ് കരുതപ്പെടുന്നത്. മത്സ്യവിഭവങ്ങളുടെ പേരിൽ സമ്പന്നമാണ് ചൈന. പച്ചയായും പാകം ചെയ്തും പലവിധത്തിൽ ആളുകൾ ഭക്ഷണമാക്കാറുണ്ട്. കൊറോണവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഉയർന്നതും ചൈനയുടെ ഇതേ ഭക്ഷണരീതിയുടെ പേരിൽ തന്നെയായിരുന്നു.
ഇതാദ്യമായല്ല ചൈനയിൽ നിന്ന് ഇത്തരം വാർത്തകൾ എത്തുന്നത്. നേരത്തെ ഒരാളുടെ തലച്ചോറിൽ പറ്റിപ്പിടിച്ചിരുന്ന 12 സെ മീ നീളമുള്ള ജീവനുള്ള പുഴുവിനെ ഡോക്ടർമാർ നീക്കം ചെയ്തിരുന്നു. മാംസം ഭക്ഷിക്കുന്ന ആ പുഴു പതിനഞ്ച് വർഷത്തോളമായിരുന്നു അയാളുടെ തലച്ചോറിൽ വസിച്ചത്.
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…