കൊല്‍ക്കത്ത: ഓണ്‍ലൈന്‍ ഷോപ്പിങില്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ക്ക് പകരം മറ്റുപലതും വീട്ടിലെത്തുന്നത് സ്ഥിരം പരാതിയാണ്. ലോക്ഡൗണ്‍ സമയത്ത് ഓണ്‍ലൈന്‍ ഷോപ്പിങില്‍ പറ്റിയ പല അബദ്ധങ്ങളും വാര്‍ത്തയാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ കല്‍ക്കത്ത സ്വദേശിയായ സുദീര്‍ത്ഥ ദാസിന് സാധനം മാറി ലഭിച്ചതാണ് ഏറ്റവും പുതിയ വാര്‍ത്ത.
ഓണ്‍ലൈന്‍ ഷോപ്പിങ് ആപ്പായ ആമസോണില്‍ സുദീര്‍ത്ഥ ഓര്‍ഡര്‍ ചെയ്തത് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിയതാകട്ടെ, ഭഗവത് ഗീതയും.
ബുധനാഴ്ചയാണ് സുദീര്‍ത്ഥ ദാസ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ബുക്ക് ചെയ്തത്. ബുക്കിങ് പൂര്‍ത്തിയായെന്ന് സ്ഥിരീകരിച്ച് ആമസോണിന്റെ സന്ദേശവും ലഭിച്ചു.
ശനിയാഴ്ച രാത്രി 11 മണിയോടെ സുദീര്‍ത്ഥയെ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് ആമസോണില്‍നിന്നും ബന്ധപ്പെട്ടെങ്കിലും ജോലിത്തിരക്കിലായിരുന്ന അദ്ദേഹം അത് കാര്യമായി എടുത്തില്ല.
ഓര്‍ഡര്‍ അനുസരിച്ച് എത്തിയ സാധനം തുറന്ന് നോക്കിയപ്പോഴാണ് സുദീര്‍ത്ഥയ്ക്ക് താന്‍ ബുക്ക് ചെയ്ത കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയ്ക്ക് പകരം ലഭിച്ചത് പെന്‍ഗ്വിന്‍ പ്രസിദ്ധീകരിച്ച ഭഗവത് ഗീതയാണ് ലഭിച്ചതെന്ന് മനസിലായത്. പാര്‍സല്‍ വന്ന കവറിന് പുറത്ത് പക്ഷേ, കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ എന്നായിരുന്നു എഴുതിരിയിരുന്നത്.
സുദീര്‍ത്ഥ തന്നെയാണ് ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചത്. എത്തിയ ഭഗവത് ഗീതയുടെ ചിത്രവും പങ്കുവെച്ചാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.
തുടരും സിനിമയിലൂടെ പ്രേക്ഷകരുടെ കൗതുകമായി മാറിയ ജോർജ് സാറിനെ അവതരിപ്പിച്ച പ്രകാശ് വർമ്മയുടെ പൊലീസ് യൂണിഫോമിലുള്ള വലിയ പോസ്റ്റർ.താഴെ ഓടുന്ന…
ദമ്മാം: ഒരു ഇടവേളക്ക് ശേഷം നാട്ടിൽ നിന്ന് തിരിച്ചെത്തിയ പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ നാച്ചു അണ്ടോണക്ക് സ്വീകരണവും ഉപരിപഠനാർത്ഥം നാട്ടിലേക്ക്…
ബ്രസൽസ്: ഇന്ത്യ–യൂറോപ്യൻ യൂണിയൻ (EU) സാമ്പത്തിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടന്ന ഇന്ത്യ–EU കോൺഫറൻസിന്റെ ഭാഗമായി, ഇന്ത്യ…
സംഗീതലോകത്തെ ഇതിഹാസമായ ഇളയരാജയുടെ "MAESTRO ILAIYARAAJA LIVE IN CONCERT" അയർലണ്ടിലെ സംഗീതാസ്വാദകർക്ക് സമ്മാനിച്ചത് ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത സംഗീതാനുഭവം.…
സോഷ്യൽ മീഡിയ മുഴുവനും ലാലേട്ടന്റെ യൂറോപ്പ്യൻ സ്റ്റേജ് ഷോ നൃത്തം 'മില്യൺ' വ്യൂസ് കടന്ന് ആരാധകരെ ആവേശത്തിലാഴ്ത്തുന്ന മലയാളികളുടെ പ്രിയതാരം…
ബ്രസൽസ്: ഇന്ത്യ–യൂറോപ്യൻ യൂണിയൻ (EU) സാമ്പത്തിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടന്ന ഇന്ത്യ–EU കോൺഫറൻസിന്റെ ഭാഗമായി, ഇന്ത്യ…