Buzz News

കോണ്‍ഗ്രസ് നേതാക്കള്‍ 25 ലക്ഷം വാങ്ങിതോല്പിച്ചു : നേതാക്കള്‍ക്ക് എതിരെ പരാതി

തൊടുപുഴ: തങ്ങളെ മനപ്പൂര്‍വ്വം കോണ്‍ഗ്രസ് നേതാക്കള്‍ ചതിച്ചു തോല്പിച്ചതായി പ്രദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉന്നത നേതാക്കള്‍ക്കെതിരെ ശക്താമയി പരാതി ഉന്നയിച്ചു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പരാജയപ്പെടുത്താന്‍ മുതിരന്ന കോണ്‍ഗ്രസ് നേതാക്കള്‍ പണം കൈപ്പറ്റിയെന്ന് പറഞ്ഞാണ് പ്രദേശിക കോണ്‍ഗ്രസ് നേതാക്കളും ആര്‍.എസ്.പിയും തേര്‍ന്ന് കെ.പി.സി.സിക്ക് പരാതി നല്‍കിയത്.

എന്നാല്‍ വോട്ടുകളും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും മനപ്പൂര്‍വ്വം സി.പി.എമ്മിന് നേട്ടം കിട്ടുന്ന രീതിയില്‍ ഒത്തു കളിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രദേശിക പ്രവര്‍ത്തകര്‍ ജില്ലാ നേതാക്കന്മാരുടെ കോലം കത്തിച്ച് വന്‍ പ്രതിഷേധം നടത്തി. അതേസമയം യു.ഡി.എഫിന്റെ ഉറപ്പുള്ള കേന്ദ്രങ്ങളില്‍ പോലും യു.ഡി.എഫ് ദയനീയ പരാജയം സംഭവിച്ചതോടെ പ്രദേശിക നേതാക്കള്‍ പ്രഭക്ഷുബ്ധരാവുകയായിരുന്നു. കെ.പി.സി.സി. സെക്രട്ടറി റോയ്.കെ.പൗലോസിന്റെയും ബ്ലോക്ക് പ്രസിഡണ്ടിന്റെയുമ കോലം കത്തിച്ചുകൊണ്ട് പ്രദേശിക നേതാക്കള്‍ ശക്തമായ പ്രകടനങ്ങളും നടത്തി.

ഇതിനിടെയാണ് എതിര്‍ പാര്‍ട്ടിക്കാരില്‍ നിന്നും 25 ലക്ഷം കൈപ്പറ്റി ഹൈറേഞ്ചിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വ്യാപകമായ പരാതി ഉയര്‍ന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തകര്‍ കെ.പി.സി.സി.യില്‍ പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു തവണയും മൃഗീയ ഭൂരിപക്ഷത്തോടെ യു.ഡി.എഫ് വിജയച്ചിടങ്ങളില്‍ ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതിന് പിന്നില്‍ ഉള്ളുകളികളാണെന്നാണ് പ്രവര്‍ത്തകരുടെ ആരോപണം.

Newsdesk

Recent Posts

‘ഹലോ ഡിയർ’ പുതിയ പോസ്റ്റർ എത്തി

പൊതു നിരത്തിൽ പൊട്ടിച്ചിരിച്ച് കൊണ്ട് പച്ചക്കറി കിറ്റുമായി മമിതാ ബൈജു , കൈയ്യിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ് ,യൂത്തിന്റെ ഇടയിൽ…

9 hours ago

“പൊലീസ്സുകാർക്കിട്ടൊന്നു; പണിയാം അതാണവന്റെ മെയിൻ….” ഉദ്വേഗം നിറച്ച് ‘നീക്കം’ ടീസർ എത്തി

ദുരൂഹതകളും, ഉദ്വേഗവും നിറത്ത മുഹൂർത്തങ്ങളുമായി നീക്കം എന്ന സിനിമയുടെ ടീസർ എത്തി.ദിലീപിനെ നായകനാക്കി ജഗൻ ഷാജികൈലാസ് സംവിധാനം ചെയ്യുന്നതാണ്ഈ ചിത്രം.…

9 hours ago

അയർലൻഡിൽ പ്രീ-ടീൻസ് കുട്ടികൾക്കായി ‘SET APART’ ധ്യാനം; ഒക്ടോബർ 26, 27 തീയതികളിൽ ഡബ്ലിനിൽ

ഡബ്ലിൻ: കുട്ടികളുടെ ക്രൈസ്തവ വിശ്വാസവും ആത്മീയ വളർച്ചയും പരിപോഷിപ്പിക്കുന്നതിനായി പ്രീ-ടീൻസ് കുട്ടികൾക്കായി പ്രത്യേക ധ്യാനം ‘SET APART’ ഒക്ടോബർ 26,…

10 hours ago

ഡോ.സി.ഡി.മാത്യു ജർമ്മനിയിൽ അന്തരിച്ചു

കോയിപുറത്ത് കുടുംബാംഗവും തിരുവനന്തപുരം ഉള്ളൂർ സ്വദേശിയുമായ ഡോ. സി. ഡി. മാത്യു 2026 ഒക്ടോബർ 8-ന് ജർമ്മനിയിൽ അന്തരിച്ചു. തിരുവനന്തപുരം…

12 hours ago

ബജറ്റ് 2027: കുറഞ്ഞ വരുമാനക്കാർക്ക് കൂടുതൽ നേട്ടം; ഉയർന്ന വരുമാനക്കാർക്ക് കാര്യമായ മാറ്റമില്ലെന്ന് ESRI

അയർലണ്ടിന്റെ ബജറ്റ് 2027-ൽ പ്രഖ്യാപിച്ച നികുതി ഇളവുകളും സാമൂഹിക ക്ഷേമ ആനുകൂല്യങ്ങളും കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്ക് താരതമ്യേന കൂടുതൽ നേട്ടമുണ്ടാക്കുമെന്ന്…

12 hours ago

ഐറിഷ് പൗരത്വം നേടാൻ ഇനി ആശങ്ക വേണ്ട; ഐറിഷ് നാച്ചുറലൈസേഷൻ സേവനങ്ങളുമായി Oscar Travel

ഐറിഷ് പൗരത്വ അപേക്ഷകൾക്ക് വിദഗ്ധ മാർഗനിർദേശം; അപേക്ഷാ സഹായം മുതൽ രേഖകൾ തയ്യാറാക്കുന്നതുവരെയുള്ള പിന്തുണ ലഭ്യം അയർലണ്ടിൽ ഐറിഷ് പൗരത്വം…

15 hours ago