ചെന്നൈ: ചെന്നൈ ഐ.ഐ.ടി യിലെ 66 വിദ്യാര്‍ത്ഥികള്‍ക്കും 5 അധ്യാപകര്‍ക്കും കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഒരു അറിയിപ്പ് ഉണ്ടാവുന്നതുവരെ അടച്ചിടാന്‍ ഉത്തരവായി. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അനുമതിയോടെ കഴിഞ്ഞ ഡിസംബര്‍ 7 നായിരുന്നു ഐ.ഐ.ടി അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി വീണ്ടും തുറന്നത്. ഇതെ തുടര്‍ന്നാണ് കോവിഡ് വ്യാപനം ഉണ്ടായിരിക്കുന്നത്.
66 ഓളം വരുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഏഴോളം അധ്യാപക-അനധ്യാപകര്‍ക്കുമാണ് കോവിഡ് ബാധിച്ചത്. അതോടെ ഐ.ഐ.ടിയിലെ ലാബുകളും, ലൈബ്രൈറിയടക്കം എല്ലാ വിഭാഗങ്ങളും അനിശ്ചിതമായി അടച്ചു. എന്നാല്‍ ആദ്യ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത് ഡിസംബര്‍ 1 നായിരുന്നു. തുടര്‍ന്ന് കൂടുതല്‍ പേര്‍ ടെസ്റ്റുകള്‍ ചെയ്തപ്പോള്‍ അത് ഡിസംബര്‍ 10 ഓടുകൂടി 14 പേരായി വര്‍ധിച്ചു. തുടര്‍ന്ന് കഴിഞ്ഞ ദിവസം നടത്തിയ ടെസ്റ്റില്‍ വീണ്ടും 55 വിദ്യാര്‍ത്ഥികള്‍ക്ക് കൂടി രോഗം പടര്‍ന്നതോടെയാണ് അധികാരികള്‍ അടച്ചിടുവാനുള്ള തീരുമാനത്തിലെത്തിയത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…