gnn24x7

മദ്രാസ് ഐ.ഐ.ടിയില്‍ കോവിഡ് വ്യാപനം :അനിശ്ചിത കാലത്തേക്ക് അടച്ചു

0
192
gnn24x7

ചെന്നൈ: ചെന്നൈ ഐ.ഐ.ടി യിലെ 66 വിദ്യാര്‍ത്ഥികള്‍ക്കും 5 അധ്യാപകര്‍ക്കും കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഒരു അറിയിപ്പ് ഉണ്ടാവുന്നതുവരെ അടച്ചിടാന്‍ ഉത്തരവായി. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അനുമതിയോടെ കഴിഞ്ഞ ഡിസംബര്‍ 7 നായിരുന്നു ഐ.ഐ.ടി അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി വീണ്ടും തുറന്നത്. ഇതെ തുടര്‍ന്നാണ് കോവിഡ് വ്യാപനം ഉണ്ടായിരിക്കുന്നത്.

66 ഓളം വരുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഏഴോളം അധ്യാപക-അനധ്യാപകര്‍ക്കുമാണ് കോവിഡ് ബാധിച്ചത്. അതോടെ ഐ.ഐ.ടിയിലെ ലാബുകളും, ലൈബ്രൈറിയടക്കം എല്ലാ വിഭാഗങ്ങളും അനിശ്ചിതമായി അടച്ചു. എന്നാല്‍ ആദ്യ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത് ഡിസംബര്‍ 1 നായിരുന്നു. തുടര്‍ന്ന് കൂടുതല്‍ പേര്‍ ടെസ്റ്റുകള്‍ ചെയ്തപ്പോള്‍ അത് ഡിസംബര്‍ 10 ഓടുകൂടി 14 പേരായി വര്‍ധിച്ചു. തുടര്‍ന്ന് കഴിഞ്ഞ ദിവസം നടത്തിയ ടെസ്റ്റില്‍ വീണ്ടും 55 വിദ്യാര്‍ത്ഥികള്‍ക്ക് കൂടി രോഗം പടര്‍ന്നതോടെയാണ് അധികാരികള്‍ അടച്ചിടുവാനുള്ള തീരുമാനത്തിലെത്തിയത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here