Buzz News

കച്ചവടമില്ലാതെ പൊട്ടിക്കരഞ്ഞ് ദമ്പതികൾ; മണിക്കൂറുകൾക്കുള്ളിൽ നിറഞ്ഞ് ബാബാ കാ ധാബാ ഭക്ഷണശാല

ധാബയിൽ ഉപഭോക്താക്കളുടെ അഭാവം മൂലം, തങ്ങൾക്ക് കച്ചവടമില്ലെന്നും ജീവിക്കാൻ വഴിയില്ലെന്നും രണ്ട് വൃദ്ധ ​ദമ്പതികൾ നിറകണ്ണുകളോടെ പറയുന്ന വീഡിയോ വൈറലായിരുന്നു.

ഡൽഹിയിലെ മാളവ്യ ന​ഗറിൽ ബാബാ കാ ധാബാ എന്ന പേരിൽ ഭക്ഷണശാല നടത്തിവരുന്ന കാന്താ പ്രസാദും ഭാര്യയുമാണ് നിമിഷങ്ങൾക്കുള്ളിൽ സമൂഹമാധ്യമത്തിൽ വൈറലായത്. അതിനുശേഷം നിരവധി സെലിബ്രിറ്റികൾ ദമ്പതികൾക്ക് പിന്തുണ അറിയിക്കുകയും വീഡിയോ പങ്കിടുകയും ചെയ്തു.

നാലുമണിക്കൂറിനുള്ളിൽ വെറും അമ്പതു രൂപയാണ് തനിക്ക് ലഭിച്ചതെന്നു കരഞ്ഞു പറയുന്ന എൺപതുകാരനായ കാന്താപ്രസാദിന്റെ വീഡിയോ ആണ് താരങ്ങൾ ഉൾപ്പെടെ പങ്കുവച്ചിരുന്നത്.

ഫുഡ് ബ്ലോഗർ ഗൗരവ് വാസന പകർത്തിയ വീഡിയോയാണ് ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്.

വീഡിയോ കണ്ടവരിൽ ഭൂരിഭാ​ഗം പേരും കടയിലെത്തുകയും ബാബാ കാ ധാബ നിറയുകയും കാന്താപ്രസാദും ഭാര്യയും നിർത്താതെ ഭക്ഷണം വിതരണം ചെയുന്നതുമാണ് വിതരണം ചെയ്യുന്നതുമാണ് പിന്നീടുള്ള വീഡിയോയിൽ കാണുന്നത്. വന്നവരിൽ ചിലർ ഈ ദമ്പതികളെ സാമ്പത്തികമായും സഹായിച്ചിട്ടാണ് മടങ്ങിയത് എന്നാണ് റിപ്പോർട്ട്.

Newsdesk

Recent Posts

കിൽകാർബെറി ഗ്രേഞ്ച് മലയാളി അസ്സോസിയേഷന് (KIGMA) പുതിയ ഭാരവാഹികൾ

ഡബ്ലിൻ, അയർലണ്ട്; കിൽകാർബെറി ഗ്രേഞ്ച് മലയാളി അസോസിയേഷൻ (KIGMA) 2026 വർഷത്തേയ്ക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും ഭാരവാഹികൾ ചുമതലയേൽക്കുകയും ചെയ്തു.…

45 mins ago

കേരള ഹൗസ് വള്ളംകളി ആവേശം പുതിയ തലത്തിലേക്ക്

ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…

20 hours ago

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

1 day ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

1 day ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

2 days ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

2 days ago